മാതൃമന്ദിർ ധ്യാനത്തിലിരിക്കാൻ ഒരു മാതൃ സ്ഥാനം

  • Posted on April 14, 2023
  • News
  • By Fazna
  • 154 Views

മനസ്സും ശരീരവും നിർമ്മലമാക്കി ധ്യാനത്തിലിരിക്കാൻ ഒരിടം അതാണ് മാതൃമന്ദിർ എന്ന മാതൃ ധ്യാന മന്ദിർ. പോണ്ടിച്ചേരിയിലെ ഓറോവിൽ ഫൗണ്ടേഷൻ 2008 ൽ ആണ് മാതൃമന്ദിർ പണി തീർത്ത് പൂർത്തീകരിച്ചത്. ഇന്ത്യയിലെ പോണ്ടിച്ചേരിയിലെ ഒരു പരീക്ഷണാത്മക ടൗൺഷിപ്പാണ്,, ഓറോവിൽ,, 1968-ൽ "ദി മദർ" എന്നറിയപ്പെടുന്ന മിറ അൽഫാസ സ്ഥാപിച്ചതാണ്. മാനുഷിക ഐക്യം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യ പ്രാപ്തിക്കായി ഓറോവിൽ സ്ഥാപിച്ചത്. സ്ഥാപിതമായതുമുതൽ ഓറോവിൽ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും ധ്യാന - ഗവേഷണ - പഠന - ഗവേഷണ കേന്ദവും പരിശീലന കേന്ദ്രവും ആണ്. വർഷങ്ങളായി ഈ കമ്യൂണിറ്റിയിലെ  ജനസംഖ്യ ക്രമേണ വർദ്ധിച്ചു. ഇന്ന്, 50-ലധികം രാജ്യങ്ങളിൽ 2500 ൽ അധികം പേർ ഓറോവിൽ കമ്യൂണിറ്റിയിൽ ഉണ്ട്. 1971-ൽ ആരംഭിച്ച മാതൃമന്ദിർ നിർമ്മാണ പ്രവർത്തികൾ നിർമ്മാണം 2008-ൽ പൂർത്തിയായി. പോണ്ടിച്ചേരിയിലെ ഓറോവില്ലിന്റെ ഹൃദയഭാഗം മാർബിളിൽ നിർമ്മിച്ചതും ചാരുതയാർന്ന തുമായ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട, ലാവണ്യ ശോഭയാർന്ന പന്ത്രണ്ട് ഇതളുകളുള്ള താമരയാണ്. പ്രകൃതിയുടെ നൈർമ്മല്യം

വിരിഞ്ഞ് നിൽക്കുന്ന മുപ്പത്തിയാറ് ഏക്കർ വിസ്തൃതിയുള്ള ആംഫി തിയേറ്ററിന്റെ മധ്യഭാഗത്താണ് മാതൃമന്ദിർ  ചെയ്യുന്നത്. മനസ്സും ശരീരവും ധ്യാനാത്മകമാക്കി നിർമ്മലമാക്കാൻ അനുയോജ്യവുമാണ് ഈ പറുദീസ. ധ്യാന മന്ദിർ കേന്ദ്ര ഗോളാകൃതിയിലുള്ള അറയുണ്ട്, മാതൃമന്ദിർ ഓറോവില്ലിന്റെ ഏറ്റവും അകത്തെ സങ്കേതം. ഒരാൾക്ക് നിശബ്ദതയിൽ ഒരു ധ്യാനാനുഭവത്തിലിരിക്കാൻ ആ അനുഭൂതി പകരാൻ പറ്റിയ ഇടമാണിത്. മാതൃമന്ദിർ ഓറോവിൽ സമുച്ചയത്തിൽ ഒരു 'സന്ദർശക കേന്ദ്രം, ഒരു പൂന്തോട്ടം, ഒരു ആംഫി തിയേറ്റർ, ഒരു ആർട്ട് അവന്യൂ എന്നിവയും ഉൾപ്പെടുന്നു. പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട മാതൃമന്ദിർ  മനോഹരമായ ഒരു താമരക്കുളത്തിലെ ധ്യാനസ്ഥലിയാണ്.

സന്ദർശകർക്ക് പൂന്തോട്ടത്തിൽ ഇരുന്ന് ധ്യാനിക്കുകയോ ഗ്രൗണ്ടിന് ചുറ്റും നടക്കുകയോ ചെയ്യാം.മതവിശ്വാസങ്ങൾ പരിഗണിക്കാതെ എല്ലാവർക്കുമായി മാതൃമന്ദിർ  ഓറോവിൽ തുറന്നിരിക്കുന്നു.  ഐക്യത്തിന്റെയും സമാധാനത്തിന്റെയും സ്ഥലമാണ്, ആളുകൾക്ക് തങ്ങളുമായും ചുറ്റുമുള്ള ലോകവുമായും ബന്ധപ്പെടാൻ കഴിയും. മനസ്സ് അസ്വസ്തമായി കരിഞ്ഞുണങ്ങുമ്പോൾ മാതൃമന്ദിർ ഒരു മരുപച്ചയായി നിങ്ങളെ കൃതാർത്ഥരാക്കും.

ലോക വാസ്തു വിദ്യാ നിർമ്മാണത്തിലെ ഏറെ സൗന്ദര്യവും സവിശേഷതകളും ഉള്ള മാതൃമന്ദിർ അനേകം വാസ്തു വിദ്യാ വിദഗ്ദരുടേയും തൊഴിലാളികളുടേയും സന്നദ്ധ പ്രവർത്തകരുടേയും ത്യാഗത്തിലും അർപ്പണത്തിലും സ്നേഹത്തിലും വിരിഞ്ഞുണർന്ന ധ്യാനസ്ഥലിയാണ്. മാതൃമന്ദിർ ഒരിക്കൽ അനുഭവിച്ചറിയുക ജീവിതത്തിലെ സൗഭാഗ്യങ്ങളിൽ ഒന്നാണ്.

സന്ദർശാനുമതിക്കായി ഓറോവിൽ ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ ബന്ധപ്പെടണം.

Auroville

https://auroville.org

Auroville



Author
Citizen Journalist

Fazna

No description...

You May Also Like