32- ആം കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി.

പുൽപ്പള്ളി : 32- ആം കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി.
സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത വയനാട് ജില്ലാ സബ്ബ് ജൂണിയര്‍,കേഡറ്റ്,ജൂണിയര്‍,അണ്ടര്‍ 21 ആൻഡ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ നടന്നു. വയനാട് ജില്ലയിലെ വിവിധ കരാട്ടെ ക്ലബ്ബുകളില്‍ നിന്നായി ഇരുന്നൂറില്‍പ്പരം കായികതാരങ്ങള്‍ പങ്കെടുത്ത മുപ്പത്തിരണ്ടാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം വയനാട് ഡിസ്‌ട്രിക്ട് കരാട്ടെ ഡൊ അസോസിയേഷന്‍ പ്രസിഡണ്ട് ഷിബു കുറുമ്പേമഠത്തിന്റെ അധ്യക്ഷതയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു നിര്‍വ്വഹിച്ചു. സമ്മാനദാനം ഒളിംപിക്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സലിം കടവന്‍ നിര്‍വ്വഹിച്ചു.
പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഉഷ,സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി ഷിജു മാത്യു,ചന്ദ്രന്‍.പി.ആര്‍,രൂപേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.വി സുരേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ. എൻ ചന്ദ്ര ബാബു നന്ദിയും പറഞ്ഞു .