300 കോടിയുടെ മയക്കുമരുന്ന്, ആയുധങ്ങള്‍; ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയില്‍

  • Posted on December 27, 2022
  • News
  • By Fazna
  • 55 Views

അഹമ്മദബാദ്: ഗുജറാത്ത് തീരത്ത് ആയുധങ്ങളും മയക്കുമരുന്നുമായി പാകിസ്ഥാന്‍ ബോട്ട് പിടകൂടി. കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് എടിഎസും ചേര്‍ന്ന നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടിയിലായത്. ബോട്ടില്‍ നിന്ന് 300 കോടി വിലവരുന്ന മയക്കുമരുന്നും ആറ് പിസ്റ്റളുകളും പിടിച്ചെടുത്തതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ട്വിറ്ററിലൂടെ വ്യക്കമാക്കി. അല്‍ സൊഹൈല്‍ എന്ന മത്സ്യ ബന്ധന ബോട്ടില്‍ പത്തുപേരുണ്ടായിരുന്നു. ഇവര്‍ നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെയും ബോട്ടിനെയും ഓഖയിലെത്തിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് മയക്കുമരുന്നുകളും ആയുധങ്ങളുമായി പാക് സംഘം എത്തുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ ഗുജറാത്ത് തീരത്ത് പരിശോധന ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച വെളുപ്പിനാണ് ബോട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയ ബോട്ടിനെ ഐസിജിഎസ് അരിഞ്ജയ് കപ്പലില്‍ എത്തിയ കോസ്റ്റ് ഗാര്‍ഡ്-എടിഎസ് സംഘം പിടികൂടുകയായിരുന്നെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.Author
Citizen Journalist

Fazna

No description...

You May Also Like