ഭക്ഷ്യ വ്യവസായ സംരംഭകരുടെ ദേശിയ സമ്മേളം 30 ന് കുഫോസിൽ

കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയും (കുഫോസ്) അസോസിയേഷൻ ഓഫ് ഫുഡ് സയൻ്റിസ്റ്റ് ആൻ്റ് ടെക്നോളജിസ്റ്റ്, ഇന്ത്യയും സംയുക്തമായാണ് കോൺക്ളേവ് സംഘടിപ്പിക്കുന്നത്

കൊച്ചി - ഭക്ഷ്യവ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭകരുടെയും പ്രൊഫഷണലുകളുടെയും ദേശിയ സമ്മേളനം -ഫുഡ് എൻ്റപ്രണേഴ്സ് കോൺക്ളേവ് -2023,  നവംബർ 30 ന്  കൊച്ചിയിൽ നടക്കും.  കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയും (കുഫോസ്) അസോസിയേഷൻ ഓഫ് ഫുഡ് സയൻ്റിസ്റ്റ് ആൻ്റ് ടെക്നോളജിസ്റ്റ്, ഇന്ത്യയും സംയുക്തമായാണ് കോൺക്ളേവ് സംഘടിപ്പിക്കുന്നത്.

രാവിലെ 9 മണിക്ക് കുഫോസ് വൈസ് ചാൻസലർ ഡോ.ടി.പ്രദീപ് കുമാർ കുഫോസ് കോൺഫറൻസ് ഹാളിൽ കോൺക്ളേവ് ഉത്ഘാടനം ചെയ്യും. ഇന്ത്യൻ ഭക്ഷ്യവ്യവസായ രംഗത്തെ  പ്രമുഖരായ  ഡോ.രാജ്വേശർ മാച്ചെ , ഡോ.കെ.ഗോപകുമാർ, വിനോദിനി സുകുമാർ,  ചെറിയാൻ കുരിയൻ തുടങ്ങിയവർ കോൺക്ളേവിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി കൺവീനർ പ്രൊഫ.ടി.ഡി.നമ്പൂതിരി അറിയിച്ചു.

ഭക്ഷ്യവ്യവസായ രംഗത്തെ സ്റ്റാർട്ട് അപ്പുകൾ അടക്കമുള്ള സംരംഭകരും ഗവേഷകരും കയറ്റുമതി വ്യവസായികളും ഗവേഷകരും ശാസ്ത്രജ്ഞരും അടക്കം 300 ലധികം പേർ കോൺക്ളേവിൽ പങ്കെടുക്കും.

ഭക്ഷ്യവ്യവസായത്തിൻ്റെ ഭാവിയിൽ തൽപര്യമുള്ള ആർക്കും കോൺക്ളേവിൽ പ്രതിനിധിയായി പങ്കെടുക്കാം, ഓൺലൈനായി രജിസ്റ്റർ ചെയ്യണം-  http://bit.ly/3Mpsf9r. ഫോൺ 9447311996

Author
No Image
Journalist

Dency Dominic

No description...

You May Also Like