വയനാട് : നേതൃ സംഗമത്തിന് മാനന്തവാടി ഒരുങ്ങി

  • Posted on December 08, 2022
  • News
  • By Fazna
  • 30 Views

മാനന്തവാടി രൂപത സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 10ന് മാനന്തവാടി ദ്വാരക പാസ്റ്ററൽ സെൻററിൽ രാവിലെ 9-30 ന് നടക്കുന്ന "സൗഹൃദം '22 " നേതൃ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

1973 മെയ് ഒന്നിന് പോൾ ആറാമൻ മാർപാപ്പയുടെ ക്വാന്താ ഗ്ലോറിയ കല്പനയാല്‍ രൂപീകൃതമായ മാനന്തവാടി രൂപത അതിന്റെ പ്രവർത്തനത്തിന്റെ അഞ്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ -രൂപതയുടെ ആരഭം മുതൽ രൂപതയിലെ വിവിധ സംഘടനകളിൽ നേതൃരംഗത്ത് പ്രവർത്തിച്ച അല്മായ നേതാക്കൾ, വിവിധ സംഘടനകളുടെ ഡയറക്ടർമാർ അനിമേറ്റഴ്സ് എന്നിവരെ  സംഗമത്തിൽ ആദരിക്കും .തമിഴ്നാട്, കർണാടക ,കേരളം എന്നീ സംസ്ഥാനങ്ങളിലെ വയനാട്, മലപ്പുറം, കണ്ണൂർ, നീലഗിരി ജില്ലകളിലായി വ്യാപിച്ചു കിടന്ന മാനന്തവാടി രൂപതയിൽ നിന്ന് കർണാടക മേഖലയിൽ പുതിയ രൂപതകൾ പിന്നീട് സ്ഥാപിച്ചു.കത്തോലിക്ക സഭയുടെ വളർച്ചയ്ക്കായി അക്ഷീണം യത്നിച്ച വിവിധ സംഘടനകളെയും നേതാക്കളേയും ഇത്തരുണത്തിൽ പ്രത്യേകം അനുസ്മരിക്കുന്നു.രൂപതയുടെ വികസനത്തിനായി കൈകോർത്ത ഭക്ത സംഘടനകൾ, കർഷക സംഘടനകൾ എന്നിവയുടെ മുൻകാല പ്രവർത്തകരെ സംഗമത്തിൽ അണി ചേർക്കും .

സംഗമം കിൻഫ്ര ചെയർമാൻ ജോർജുകുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്യും .മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ . ജോസ് പോരുന്നേടം പിതാവ് അധ്യക്ഷത വഹിക്കും. രൂപത സഹായ മെത്രാൻ മാർ .അലക്സ് താരാമംഗലം പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തും. രൂപത വികാരി ജനറൽ മോൺ. പോൾ മുണ്ടോളിക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് പുഞ്ചയിൽ, ജൂബിലി കമ്മിറ്റി കൺവീനർ ഫാ. ബിജു മാവറ ,തോമസ് ഏറണാട്ട് ,രൂപത പി .ആർ . ഒ. മാരായ ഫാ.ജോസ് കൊച്ചറക്കൽ ,സെബാസ്റ്റ്യൻ പാലംപറമ്പിൽ,സാലു എബ്രഹാം മേച്ചേരിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.Author
Citizen Journalist

Fazna

No description...

You May Also Like