സംവരണ ഉത്തരവിലെ അവ്യക്തതകൾ മാറ്റി നിയമന അംഗീകാരങ്ങൾക്ക് അംഗീകാരം നൽകുക എ കെ എസ് ടി യു
- Posted on December 05, 2022
- News
- By Goutham prakash
- 327 Views
മലപ്പുറം : ഭിന്നശേഷി സംവരണ ഉത്തരവിന്റെ അവ്യക്തതയുടെ ഭാഗമായി തടഞ്ഞു വച്ചിരിക്കുന്ന എയ്ഡഡ് സ്കൂളുകളിലെ നിയമവിധേയമായ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ കെ എസ് ടി യു) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം വിനോദ് യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് യു എസ് പ്രദീപ് അധ്യക്ഷത വഹിച്ചു. അവ്യക്തതകൾ നിറഞ്ഞ ഇത്തരം നിയമനങ്ങൾ2021 -22 അദ്ധയന വർഷം മുതൽ അധികൃതര്‍ തടഞ്ഞു വച്ചിരിക്കുകയാണ് 1997 നു ശേഷം ബാക്ക് ലോഗ് കണക്കാക്കുമ്പോൾ 25ഃ1, 33ഃ1 എന്നിങ്ങനെ അനുപാതം പാലിക്കാൻ ആവശ്യമായ ഒഴിവുകൾ ഇല്ലാത്ത സ്കൂളുകളിലെ നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകണമെന്നും യോഗം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇത്തരത്തിൽ നിയമന അംഗീകാരം തടസ്സപ്പെട്ടു കിടക്കുന്നവരിൽ പ്രായപരിധി കവിയുന്ന കാര്യത്തിൽ പ്രത്യേക ഇളവ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി എം ആശിഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എംഡി മഹേഷ്,പി എം സുരേഷ്,വി കെ ശ്രീകാന്ത്, ടി ടി വാസുദേവൻ, ഷീജ മോഹൻദാസ്, ടി ജെ രാജേഷ്, പി ടി സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനൂപ് മാത്യു സ്വഗതം പറഞ്ഞു.

