ബിജു കാരക്കോണത്തിന് ഭാരത് സേവക് സമാജ് പുരസ്‌കാരം.

തിരുവനന്തപുരം: പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ബിജു കാരക്കോണത്തിന് ഭാരത് സേവക് സമാജ് (ബി.എസ്.എസ്) പുരസ്‌കാരം. ഫോട്ടോഗ്രാഫി രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്.


കഴിഞ്ഞ 30 വർഷമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ ബിജു കാരക്കോണം, പരിസ്ഥിതി, പ്രകൃതി വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, പരിസ്ഥിതി അവബോധം വളർത്തുന്നതിനായി നിരവധി ഫോട്ടോഗ്രാഫി പ്രദർശനങ്ങളും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. നൂറിലധികം ഡോക്യുമെന്ററികൾ നിർമ്മിച്ച അദ്ദേഹം 'കളം' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ഛായാഗ്രഹണ രംഗത്തും അരങ്ങേറ്റം കുറിച്ചു .


1952 ഓഗസ്റ്റ് 12-ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും ആസൂത്രണ മന്ത്രി ഗുൽസാരിലാൽ നന്ദയുടെയും നേതൃത്വത്തിൽ സ്ഥാപിതമായ ഭാരത് സേവക് സമാജ്, സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിനായി നൽകുന്ന പുരസ്‌കാരമാണിത്.


മാർച്ച് 14-ന് തിരുവനന്തപുരം കവടിയാർ സദ് ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.

Author
Citizen Journalist

Goutham Krishna

No description...

You May Also Like