മേവറിക് ജെൻ സെഡ് മീറ്റ് : മികച്ച സംരംഭകരുടെ ആഗോള സംഗമം 27 ന് കൊച്ചിയിൽ .

  • Posted on November 25, 2022
  • News
  • By Fazna
  • 59 Views

ഒരു കോടി മൂലധനമുള്ള കമ്പനികളെ 100 കോടി സാമ്പത്തിക വളർച്ചക്കെത്തിക്കുന്നതിനുള്ള ശാക്തീകരണ പരിപാടികളാണ് ഈ മീറ്റപ്പിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. 


കൊച്ചി:സംരംഭകത്വ വർഷത്തിൽ സംരംഭകരുടെ സാമ്പത്തിക  ഉന്നതിക്കും സുസ്ഥിരമായ വളർച്ച ഉറപ്പ് വരുത്തുന്നതിനുമായി എമ്പോറിയ  മീഡിയവിങ്ങ്സും നടത്തുന്ന മേവറിക് ജെൻ  സെഡ് മീറ്റ്

2022 നവംബർ 27 ന് കൊച്ചി ഗ്രാൻ്റ് ഹയാത്ത് ഹോട്ടലിൽ നടക്കും. കേരള സർക്കാരിൻ്റെ സംരംഭകത്വ വളർച്ച വർഷത്തിൽ സംരംഭകരുടെ വരുമാനവും സ്വാശ്രയത്വവും ഉറപ്പ് വരുത്താനായാണ്  പരിപാടി സംഘടിപ്പിക്കുന്നത്.

നക്ഷത്ര സിന്തേ ഗ്രൂപ്പ് മേധാവി മാത്യൂ സാമൂവേൽ ,ഇൻ്റർനാഷണൽ ഇ കൊമേഴ്സ് വിദഗ്ധൻ വാസിം സലീം ,കൺസൽട്ടിക്കോ ഗ്രൂപ്പ് എം.ഡി. ഷൈൻ കുമാർ ,സിയോ സറ സ്ഥാപകൻ നജീബ് ബിൻ

ഹനീഫ ,99 ഐഡിയ ഫാക്ടറി സ്ഥാപകരിലൊരാളായ മഞ്ചേരി നസീർ , ലിങ്ക്ഡ് ഇൻ  ടോപ് വോയ്സസ്സിലെ ഒരാളായ  ജെയ്സൻ തോമസ് ,ഗ്രീൻവേ ഇൻവസ്റ്റേഴ്സിലെ ജോബിൻ മുളങ്കാശേരിൽ,

കോസ്മാക്ക് ഗ്ലോബൽ ഇലക്ടീവ് മാർക്കറ്റർ സ്ഥാപകൻ ഇ.ജെ. ജോഫർ  , എന്നീ സംരംഭക  മേഖലയിലെ വിദഗ്ധർ  വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നയിക്കും. മുൻകൂട്ടി തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പ്രവേശനം .

ഫോൺ: 97458308 845.


Author
Citizen Journalist

Fazna

No description...

You May Also Like