കെ എസ് യു എം 'റിങ്ക് ഡെമോ ഡേ' 27 ന് സമുദ്രവിഭവ ഉത്പന്നങ്ങളില്‍ സംരംഭത്തിന് അവസരം

  • Posted on January 24, 2023
  • News
  • By Fazna
  • 161 Views

തിരുവനന്തപുരം: സമുദ്രവിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളെക്കുറിച്ച് മനസിലാക്കാനും സംരംഭം തുടങ്ങുവാനും താല്പര്യം ഉള്ളവര്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) അവസരമൊരുക്കുന്നു.

കെഎസ് യുഎമ്മിന്‍റെ നേതൃത്വത്തില്‍ ജനുവരി 27നു രാവിലെ 10.30 നു ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന 'റിങ്ക് ഡെമോ ഡേ' പ്രദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കും.

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാണിജ്യവല്‍ക്കരിക്കാവുന്ന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമാണ് ഓണ്‍ലൈനായി നടത്തുന്നത്. സമുദ്രവിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളെ കുറിച്ച് കുഫോസിലെ ഗവേഷകര്‍ സംസാരിക്കും.

സംരംഭം തുടങ്ങുവാന്‍ താല്പര്യം ഉള്ളവര്‍ക്ക് കുഫോസ് ബിസിനസ് ഇന്‍ക്യൂബേഷന്‍ കേന്ദ്രം സഹായം നല്കും.

രജിസ്ട്രേഷന്‍ ലിങ്ക്: : bit.ly/KUFOSDD


സ്വന്തം ലേഖിക

Author
Citizen Journalist

Fazna

No description...

You May Also Like