ഇന്ത്യയിലെ ആദ്യത്തെ സർക്യൂലർ ഇക്കണോമിക് ക്ലീൻഅപ്പ് ക്യാമ്പയിൻ "ഡെക്ലട്ടർ കൊച്ചി" ഫോർട്ട് കൊച്ചി ബീച്ചിൽ തുടക്കമായി

  • Posted on April 01, 2023
  • News
  • By Fazna
  • 94 Views

കൊച്ചി: ഇന്ത്യയിലെ പ്രഥമ സർക്കുലർ ഇക്കണോമി ക്ലീനപ്പ് കാമ്പയിൻ ആണ് ഈ ക്യാമ്പയിൻ്റെ പ്രഥമ ഘട്ടത്തിന്  ഇന്ന്  രാവിലെ തുടക്കമായി. മാലിന്യം നഗരങ്ങളിലെ വലിയ ഭവിഷ്യത്തായി മാറി കൊണ്ടിരിക്കുന്ന ഘട്ടത്തിൽ നുറുശതമാനവും മാലിന്യമെന്ന് നമ്മൾ കരുതുന്ന എല്ലാ വസ്തുക്കളും റീസൈക്കിൾ ചെയ്തു ഉപയോഗപ്രദമാക്കി മാറ്റാൻ കഴിയും എന്നുള്ള സന്ദേശമാണ്  "ഡെക്ലട്ടർ കൊച്ചി" നൽകുന്നത് , ഉദാഹരണത്തിന് തീർത്തും ഉപയോഗ ശൂന്യമെന്ന് കരുതുന്ന സിഗററ്റ് കുറ്റികളും തെർമ്മോകോളുകളും വരെ റീസൈക്കിൾ ചെയ്യാമെന്നതിന്റെ പ്രചാരണമാണ്  ഇവിടെ ആരംഭിച്ചത്. ക്ലീൻ ചെയ്ത പ്രദേശം വീണ്ടും മാലിന്യം നിറയാതിരിക്കാൻ ഡെക്കത്താലോൺ വോളിബോൾ കോർട്ട് നിർമിച്ചു നൽകും മാലിന്യം ഉത്പന്നങ്ങൾ ആക്കിമാറ്റുന്ന വിവിധ  സ്റ്റാർട്ടപ്പ് കമ്പനികൾ കൂട്ടായി ചെയ്യുന്ന മാലിന്യ നിർമാജന കാമ്പയിൻ യുവാക്കളടങ്ങുന്ന പൊതുജനങ്ങളുടെ വലിയ സഹകരണം ഉണ്ടായി.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like