പൈങ്കുനി ഉത്രം മഹോൽസവം. ശബരിമല നട മാർച്ച് 26 ന് തുറക്കും. കൊടിയേറ്റ് 27 ന്. ഏപ്രിൽ 4 ന് പള്ളിവേട്ട.തിരു ആറാട്ട് ഏപ്രിൽ 5 ന്.മാർച്ച് 26 മുതൽ ഏപ്രിൽ 5 വരെ തിരുനട തുറന്നിരിക്കും.
- Posted on March 26, 2023
- News
- By Goutham Krishna
- 187 Views

തിരുവനന്തപുരം : ഉത്രം ഉൽസവ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട മാർച്ച് 26ന് വൈകുന്നേരം 5 മണിക്ക് ആണ് തുറക്കുക .ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.ശേഷം മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.മാളികപ്പുറം മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് വിളക്ക് തെളിക്കും.വൈകുന്നേരം 6 മണിക്ക് ഉൽസവത്തിന് മുന്നോടിയായുള്ള ശുദ്ധിപൂജകൾ നടക്കും.നട തുറക്കുന്ന ദിവസം മറ്റ് പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. കൊടിയേറ്റ് ദിനമായ മാർച്ച് 27 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും.ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് 7 മണി വരെ നെയ്യഭിഷേകം.7.30 ന് ഉഷപൂജ.9.45 നും 10.45 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റ് നടക്കും.12.30 ന് കലശാഭിഷേകം തുടർന്ന് ഉച്ചപൂജ. 1 മണിക്ക് തിരുനട അടയ്ക്കും.വൈകുന്നേരം 5 മണിക്ക് തിരുനട തുറക്കും. 6.30ന് ദീപാരാധന. തുടർന്ന് മുളയിടൽ. അത്താഴപൂജയും ശ്രീഭൂതബലിക്കും ശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.രണ്ടാം ഉൽസവ ദിവസമായ 28 മുതൽ ഉൽസവബലി ആരംഭിക്കും.ഏപ്രിൽ 4ന് പള്ളിവേട്ട. ഏപ്രിൽ 5 ന് പമ്പാനദിയിൽ തിരു ആറാട്ട് നടക്കും. അന്ന് രാത്രി 10 മണിക്ക് തിരുനട അടക്കും.
സുനില്‍ അരുമാനൂര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍.
സ്വന്തം ലേഖകൻ .