പാറമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ കോംപ്ലക്‌സ് ഉദ്ഘാടനം 24-ന്

  • Posted on March 21, 2023
  • News
  • By Fazna
  • 62 Views

കോട്ടയം: കോട്ടയം പാറമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ കോംപ്ലക്‌സ് ഉദ്ഘാടനം 24-ന് വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ചാണ് മന്ദിരോത്ഘാടനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. വനമിത്ര പുരസ്‌ക്കാര വിതരണം സഹകരണ , രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍.വാസവന്‍ നിര്‍വ്വഹിക്കും.

കോട്ടയം എംപി തോമസ് ചാഴിക്കാടന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. മുഖ്യവനം മേധാവി ബെന്നിച്ചന്‍ തോമസ് ആമുഖ പ്രഭാഷണം നടത്തും. പിസിസിഎഫ്(പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്) ഡി.ജയപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ്, പിസിസിഎഫ്മാരായ പ്രകൃതി ശ്രീവാസ്തവ, നോയല്‍ തോമസ്, ഇ.പ്രദീപ്കുമാര്‍, വന വികസന കോര്‍പറേഷന്‍ എംഡി ജോര്‍ജി പി.മാത്തച്ചന്‍, കോട്ടയം കളക്ടര്‍ പി.കെ.ജയശ്രീ, കോട്ടയം ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ എം.നീതു ലക്ഷ്മി,നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഡോ.ഗോപകുമാരന്‍ നായര്‍, വന മിത്ര അവാര്‍ഡ് ജേതാവ് ജോജോ ജോര്‍ജ്ജ്,  വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ ആര്‍.എസ്.അരുണ്‍ സ്വാഗതവും കോട്ടയം വൈല്‍ഡ് ലൈഫ് ആന്റ് ഫീല്‍ഡ് ഡയറക്ടര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ പി.പി.പ്രമോദ് കൃതജ്ഞതയുമര്‍പ്പിക്കും.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like