കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.എൻ.) ജില്ലാ സമ്മേളനം 23-ന് കൽപ്പറ്റയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

  • Posted on December 20, 2022
  • News
  • By Fazna
  • 32 Views

കേരളത്തിലെ തയ്യൽ  തൊഴിലാളികളോട് സർക്കാർ  കാണിക്കുന്ന അവഗണന  അവസാനിപ്പിക്കുക,  തൊഴിൽ ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം  നൽകാൻ സർക്കാർ തയ്യാറാവണമെന്നും ഇവർ ആവശ്യപ്പെട്ടു. . കേരളത്തിലെ വസ്ത്ര വിപണി അന്യ സംസ്ഥാങ്ങളുടെ കൈകളിലാണ്. ഒരു കമ്പനി പോലും നമ്മുടെ സംസ്ഥാനത്ത് മുതൽ മടക്കി തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ തയ്യാറാവില്ല. ഒരു കാലത്ത് സമ്പന്നമായിരുന്ന തൊഴിൽമേഖല കുത്തകകൾ കൈയ്യടക്കിയതോടെ സാധാരണക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. നമ്മുടെ സംസ്ഥാന സർക്കാരിന്റെ വരുമാനത്തിന്റെ 80 ശതമാനവും ശബളത്തിന്ചി ലവഴിക്കുന്ന സർക്കാർ സാധാരണക്കാരേയും തൊഴിലാളികളേയും കണ്ടില്ലെന്ന് നടിക്കുന്നു. 2021ൽ സീനിയോറിറ്റി പെൻഷൻ പ്രാബല്യത്തിൽ വന്നെങ്കിലും നാളിതു വരെയും അതിന്റെ ഗുണം തൊഴിാളികൾക്ക് ലഭ്യമാക്കിയിട്ടില്ല. നിലവിലെ സർക്കാരിന്റെ പ്രകടനപത്രികയിൽ എല്ലാ പെൻഷനുകളും മാസം 2500 രൂപയാക്കി വർധിപ്പി മെന്ന പ്രഖ്യാപനം വാഗ്ദാനത്തിൽ ഒതുങ്ങുന്നു. നൂറ് രൂപ പോലും വർദ്ധിപ്പിക്കാൻ  സർക്കാർ തയ്യാറായിട്ടില്ല. ഓഫിസുകളിൽ തീർപ്പാക്കിയ നിരവധിയായി ആനുകൂല്യലങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിൽ ക്ഷേമനിധി ബോർഡ് കാണിക്കുന്ന  അലംഭാവം അവസാനിപ്പിക്കണം. 23- ന് കൽപ്പറ്റ എം.ജി.ടി. ഹാളിലാണ് ജില്ലാ സമ്മേളനം. നിരവധി വിഷയങ്ങൾ ഏറ്റെടുത്ത് നടത്തപ്പെടുന്ന പ്രതിനിധി സമ്മേളനത്തിൽ അവശത അനുഭവിക്കുന്ന തൊഴിലാളികൾക്കുള്ള ധനസഹായ വിതരണവും  ഇതോടനുബന്ധിച്ച് നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.ആർ.സുരേന്ദ്രൻ , ജനറൽ സെക്രട്ടറി കെ.കെ. മനോഹരൻ,  എൻ. കേശവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.Author
Citizen Journalist

Fazna

No description...

You May Also Like