കാലം: 22/2/2- തിയതി: 2.22 - റൂം നമ്പർ: 2 ; ലോകത്തെ അമ്പരപ്പിച്ച് 'യൂദാ' ജനിച്ചു

‘ടൂസ് ഡേ’യിൽ താരമായി ഒരു പെൺകുഞ്ഞ് 


‘ടൂസ് ഡേ’ എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വളരെ അധികം ചർച്ച ചെയ്യപ്പെട്ട ദിവസമായിരുന്നു ചെവ്വാഴ്ച(22-2-22). ഇനി രണ്ട് നൂറ്റാണ്ട് കാത്തിരിന്നാൽ മാത്രമേ ഇങ്ങനെയൊരു ‘ടൂസ് ഡേ’ ഉണ്ടാവുകയുള്ളൂ. ഇത് ഒരു പാലിൻഡ്രോം സംഖ്യയാണെന്നാണ് ഗണിത ശാസ്ത്രജ്ഞർ പറയുന്നത്. അതായത്, മുൻപോട്ട് വായിച്ചാലും, പിന്നോട്ട് വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യ. ഇത്രയും അധികം പ്രത്യേകത നിറഞ്ഞ ഈ ദിനത്തിൽ ജനിച്ച കുഞ്ഞ്, ഇന്ന് വാർത്തകളിൽ നിറയുകയാണ്.

അബെർലി-ഹാങ്ക് സ്പിയർ ദമ്പതികൾക്കാണ് ടൂസ് ഡേയിൽ ഒരു പെൺകുഞ്ഞ് പിറന്നത്. യൂദാ ഗ്രേസ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഈ കുഞ്ഞ് ജനിച്ച ദിനവും, മാസവും, വർഷത്തിലെ അക്കങ്ങളും മാത്രമല്ല രണ്ട്. സമയവും അങ്ങനെ തന്നെയാണ്. അതായത്, 22-2-22ൽ ഉച്ചയ്‌ക്ക് 2.22നാണ് യൂദാ ജനിച്ചത്. കൂടാതെ, നോർത്ത് കരോലിനയിലുള്ള ആശുപത്രിയിലെ രണ്ടാം നമ്പർ മുറിയിലായിരുന്നു യൂദയെ പ്രസവിച്ചത്.യൂദായുടെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയപ്പോഴാണ് ഇക്കാര്യം മാതാപിതാക്കൾ ശ്രദ്ധിച്ചത്. തീയതി:22-2-2022, സമയം-2.22 എന്നായിരുന്നു അപേക്ഷയിൽ കുറിച്ചത്. ഇതോടെ ‘ടൂസ് ഡേ’യിൽ പിറന്ന ഈ കുഞ്ഞിന്റെ അപൂർവ്വ കഥ സമൂഹമാദ്ധ്യമങ്ങളിലൂടെ അച്ഛനും അമ്മയും അറിയിക്കുകയായിരുന്നു.

മേട്ടുപ്പാളയം വഴിയല്ലാതെ ഊട്ടിയിലേക്കും കൂനൂരിലേക്കുമുള്ള എളുപ്പവഴിയാണ് അടച്ചത്

Author
Citizen Journalist

Subi Bala

No description...

You May Also Like