22022022 അപൂർവ്വത്തിൽ അപൂർവ്വമായ ദിനം

 ഈ തീയതി ഇനി വരണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരും

ഇന്ന് 2022 ഫെബ്രുവരി  22 ചൊവ്വാഴ്ച്ച. ഈ ദിവസത്തിരുനൊരു  പ്രത്യേകതയുണ്ട്. 22-02-2022 എന്നത് കൂട്ടിച്ചേര്‍ത്ത് 22022022 എന്നെഴുതി ഇടത്തോട്ടും വലത്തോട്ടും വായിക്കുമ്പോള്‍ ദിവസവും മാസവും വര്‍ഷും ഒരേ പോലെ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. അപൂര്‍വങ്ങളില്‍ അപൂര്‍വമായി വരുന്ന ഈ തീയതി ഇനി വരണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരും.

ഇത്തരത്തിലുള്ള വാക്കുകളെ അനുലോമവിലോമപദം എന്നാണ് വിളിക്കുന്നത്. രണ്ടു വശത്തു നിന്നും വായിക്കാന്‍ കഴിയുന്ന പദം, സംഖ്യ, പദ സമൂഹം എന്നിവയാണ് പാലിന്‍ഡ്രോം അഥവാ അനുലോമവിലോമപദം. പിറക് എന്നര്‍ത്ഥമുള്ള പാലിന്‍, വഴി, മാര്‍ഗ്ഗം എന്നിങ്ങനെ അര്‍ത്ഥമുള്ള ഡ്രോമോസ് എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്ന് 1600കളില്‍ ബെന്‍ ജോണ്‍സണ്‍ എന്ന ഇംഗ്ലീഷ് എഴുത്തുകാരനാണ് പാലിന്‍ഡ്രം എന്ന പദം രൂപപ്പെടുത്തിയത്.

ഈ പ്രതിഭാസത്തെ വിവരിക്കാനുള്ള യഥാര്‍ത്ഥ ഗ്രീക്കു പദ സമൂഹത്തെ ‘ഞണ്ട് ലിഖിതം’ അല്ലെങ്കില്‍ വെറും ‘ഞണ്ട്’ എന്നാണ് അറിയപ്പെടുന്നത്. അതായത് ഞണ്ടിന്റെ പിറകോട്ടുള്ള ചലനമാണ് ഇതിന് സമാനമായി പരാമര്‍ശിക്കുന്നത്. ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പോലെ പാലിന്‍ഡ്രത്തില്‍ ലിഖിതങ്ങള്‍ പിറകോട്ട് വായിക്കപ്പെടുന്നു.

വാട്സാപ്പിൽ ചുവന്ന ഹൃദയ ഇമോജി ഇട്ടാൽ അകത്താകും; അറിയാം സൗദിയിലെ ചില നിയമങ്ങൾ


Author
Journalist

Dency Dominic

No description...

You May Also Like