വാട്സാപ്പ് ഉപയോഗിക്കുന്നവർ ജാഗ്രതെ !

വാട്സാപ്പിൽ ചുവന്ന ഹൃദയ ഇമോജി ഇട്ടാൽ അകത്താകും; അറിയാം സൗദിയിലെ   ചില നിയമങ്ങൾ

വാട്‌സ്‌ആപ്പില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് ഒപ്പം നാം പല ഇമോജികളും ഉപയോഗിക്കാറുണ്ട്. സന്ദേശം അയയ്ക്കുന്നവരുടെ വികാരങ്ങള്‍ അത്തരം ഇമോജികളിലൂടെ കൈമാറ്റം ചെയ്യാം.

സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ദേഷ്യത്തിന്റെയുമെല്ലാം ഇമോജികള്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. എന്നാല്‍ അവ ഉപയോഗിക്കുന്നതിന് രാജ്യത്ത് ഇതുവരെ നിയന്ത്രണങ്ങളൊന്നും തന്നെയില്ല.എന്നാല്‍, സൗദി അറേബ്യയില്‍ വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ മറ്റുള്ളവര്‍ക്ക് റെഡ് ഹാര്‍ട്ട് ഇമോജി അതായത് ചുവന്ന നിറത്തിലുള്ള ഹൃദയ ചിഹ്നം അയച്ചാല്‍ ചിലപ്പോള്‍ ശിക്ഷ ലഭിച്ചേക്കാമെന്നാണ് അടുത്തിടെ പുറത്തു വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. റെഡ് ഹാര്‍ട്ട് ഇമോജി അയച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 2 വര്‍ഷം തടവും 100,000 റിയാല്‍ (ഏകദേശം 20 ലക്ഷം രൂപ) വരെ പിഴയും (penalty) ലഭിക്കും. വാട്‌സ്‌ആപ്പിലെ റെഡ് ഹാര്‍ട്ട്‌ ഒരു പീഡന കൃത്യമായി കണക്കാക്കാമെന്ന് സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗം മൊതാസ് കുത്ബി നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

ഇമോജിയുടെ നിരോധനം രാജ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഇവയുടെ ഉപയോഗം തെറ്റാണെന്ന് തോന്നിയാല്‍ ഒരാള്‍ക്ക് പരാതി നല്‍കാം. ചില സാഹചര്യത്തില്‍ റെഡ് ഹാര്‍ട്ട്, ചുവന്ന റോസാപ്പൂവിന്റെ ചിഹ്നങ്ങള്‍ എന്നിവ മെസേജ് ആയി സ്വീകരിക്കുന്നവരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് കുത്ബി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തില്‍ അവരെ (മാനസികമായി) ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കും. ഇത്തരം സംഭവങ്ങളില്‍ പരാതി ലഭിച്ചാല്‍ പുരുഷനായാലും സ്ത്രീയായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും കുത്ബി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ സന്ദേശം അയയ്ക്കുമ്ബോഴും പോസ്റ്റുകളില്‍ കമന്റിടുമ്ബോഴും, ലൈംഗിക അര്‍ത്ഥം വരുന്ന ചിഹ്നങ്ങളും പരാമര്‍ശങ്ങളും ഉണ്ടായാലും അത് പീഡനം എന്ന കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. ശരീരത്തില്‍ സ്പര്‍ശിക്കുന്നതു പോലെ തന്നെ നവമാധ്യമങ്ങളിലെ സന്ദേശങ്ങളും കമന്റുകളും തെറ്റായ ഇമോജികള്‍ ഉപയോഗിക്കുന്നതുമെല്ലാം കുറ്റകൃത്യമായി കണക്കാക്കും. അതേസമയം തെറ്റായ സാഹചര്യങ്ങളിലല്ലാതെ രണ്ട് വ്യക്തികള്‍ തമ്മില്‍ ഇത്തരം ഇമോജികളോ ചിഹ്നങ്ങളോ കൈമാറുന്നതില്‍ തെറ്റില്ലെന്നും കുത്ബി വ്യക്തമാക്കി.

മറ്റൊരാളുടെ സമ്മതമില്ലാതെ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരെയും കുത്ബി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ഒന്നിലധികം നിയമ ലംഘനമുണ്ടായാല്‍ പിഴ 300,000 റിയാല്‍ (ഏകദേശം 60 ലക്ഷം രൂപ) വരെ ഉയരുമെന്നും അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

വാട്ട്സ്‌ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ (Group Admins) അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ കമ്ബനി അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഗ്രൂപ്പിലെ ഏത് അംഗവും പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ അവരോട് ആവശ്യപ്പെടാതെ തന്നെ നീക്കം ചെയ്യാനുള്ള അധികാരം വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് നല്‍കുന്നതാണ് ഈ ഫീച്ചര്‍. ഈ സൗകര്യം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകുമെന്നാണ് വാട്ട്സ്‌ആപ്പ് ട്രാക്കര്‍ ആയ WABetaInfo നല്‍കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമവേളയായിരിക്കും

Author
Journalist

Dency Dominic

No description...

You May Also Like