നോർക്ക ട്രിപ്പിൾ വിൻ മൂന്നാം ഘട്ടം : -ഓറിയന്‍റേഷന്‍ മാർച്ച് 21-ന്.

തിരുവനന്തപുരം: ജർമ്മനിയിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനായുളള നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിലേയ്ക്ക് അപേക്ഷ നൽകിയ ഉദ്യോഗാർഥികളുടെ ഓറിയന്‍റേഷൻ പ്രോഗ്രാം മാർച്ച് 21 നടക്കും. ഉച്ചയ്ക്കുശേഷം മൂന്നു മണിമുതൽ ഓൺലൈനായാണ് പരിപാടി. ഉദ്യോഗാർത്ഥികൾക്ക് ട്രിപ്പിൾ വിൻ പ്രോഗ്രാം സംബന്ധിച്ചും റിക്രൂട്ട്മെന്റ് സംബന്ധിച്ചുമുളള കൂടുതൽ വിവരങ്ങൾ ജർമൻ അധികാരികളില്‍ നിന്നും നേരിട്ട് അറിയാന്‍ ഇതുവഴി കഴിയും. ഓറിയന്റേഷൻ പ്രോഗാമിൽ പങ്കെടുക്കുന്നതിനായുളള ഓൺലൈൻ ലിങ്ക് എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും ഇമെയിൽ വിലാസത്തിൽ അയച്ചിട്ടുണ്ട്. ലിങ്ക് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും നോര്‍ക്ക- റൂട്ട്‌സും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.
സ്വന്തം ലേഖകൻ .