ലോകകപ്പ് വൺ മില്യൺ ഗോൾ: വയനാട്ടിൽ 21-ന് ക്യാമ്പയിൻ
- Posted on November 11, 2022
- Sports News
- By Deepa Shaji Pulpally
- 82 Views
ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി സംസ്ഥാനത്തിലെ എല്ലാ പ്രദേശത്തുമുളള കുട്ടികൾക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകി, ലോകകപ്പ് മത്സരങ്ങൾ പ്രോത്സാഹനമാക്കി മികച്ച താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന വ്യാപക പരിശീലന പ്രചരണ പരിപാടിയായ വൺ മില്യൺ ഗോൾ ക്യാമ്പയിന് വയനാടും ഒരുങ്ങി.

ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി സംസ്ഥാനത്തിലെ എല്ലാ പ്രദേശത്തുമുളള കുട്ടികൾക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകി, ലോകകപ്പ് മത്സരങ്ങൾ പ്രോത്സാഹനമാക്കി മികച്ച താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന വ്യാപക പരിശീലന പ്രചരണ പരിപാടിയായ വൺ മില്യൺ ഗോൾ ക്യാമ്പയിന് വയനാടും ഒരുങ്ങി.
കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ 10 നും 12 നും ഇടയിൽ പ്രായമുളള കുട്ടികൾക്ക് ദശദിന പരിശീലന പരിപാടി സംഘടിപ്പിക്കും. ലോകകപ്പ് 2022 നെ കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും സന്ദേശം എത്തിക്കുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കായിക ക്ഷമതയും ഫുട്ബോൾ അഭിരുചിയും ഉളള കുട്ടികളെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കും. ഓരോ കേന്ദ്രത്തിലും (Goal Centre) 100 കുട്ടികൾക്ക് 10 ദിവസത്തെ അടിസ്ഥാന പരിശീലനം നൽകുന്നതാണ്. (നവംബർ 11 മുതൽ 20 വരെ) നവംബർ 20 ന് ഓരോ കേന്ദ്രത്തിലും പരിശീലനം നേടുന്ന കുട്ടികൾ മുഖേന എത്തിക്കുന്ന ആയിരം പേർ ഓരോ ഗോൾ വീതം ഗോൾ പോസ്റ്റിലേക്ക് ഗോൾ ചെയ്ത് അവരെ ഈ ക്യാമ്പയിന്റെ ഭാഗമാക്കും. ഈ പ്രചരണ പരിപാടികൾക്കൊപ്പം സംസ്ഥാന സർക്കാരിന്റെ SAY NO TO DRUGS ലഹരി വിരുദ്ധ പരിപാടിക്ക് പരമാവധി പ്രചരണം നൽകണം.
പദ്ധതിയുടെ നിർവ്വഹണ ചുമതല സ്പോർട്സ് കൗൺസിലിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമായിരിക്കും ജില്ലാതല ഏകോപനം ജില്ലാ സ്പോർട്സ് കൗൺസിലിനും സംസ്ഥാനതല ഏകോപനം കൗൺസിലിനുമായിരിക്കും. കായിക യുവജനകാര്യ വകുപ്പ് ജില്ലയിലെ 71 കേന്ദ്രങ്ങൾക്ക് 2 ഫുട്ബോളും 3000 രൂപയും ജില്ലാ സ്പോർട്സ് കൗൺസിൽ മുഖേന വിതരണം ചെയ്യും. ഓരോ സെന്ററിലും നവംബർ 11 മുതൽ 100 കുട്ടികൾക്ക് ഒരു മണിക്കൂർ വീതം പരിശീലനം നൽകുന്നതാണ്. പരിശീലകനെ പ്രാദേശികമായി കണ്ടെത്തേണ്ടതാണ്. നവംബർ 20 ഓരോ കേന്ദ്രത്തിലും ഓരോ കുട്ടിയും ഗോൾ സെന്ററിലെത്തിക്കുന്ന 10 പേർക്ക് ഒരോ ഗോൾ സ്കോർ ചെയ്യുന്നതിനുളള അവസരം ഉണ്ടാകും. ഇതുവഴി ഓരോ സെന്ററിലും 1000 ഗോൾ സ്കോർ ചെയ്യപ്പെടും. അങ്ങനെ സംസ്ഥാനത്താകെ 10 ലക്ഷം ഗോളുകൾ സ്കോർ ചെയ്യും.
ഒരോ ജില്ലയിലെയും സന്തോഷ് ട്രോഫി/ഐ.എസ്.എൽ താരങ്ങളാണ് മില്യൺ ഗോൾ അംബാസിഡർമാരായി താരങ്ങളായിരിക്കും പ്രവർത്തിക്കുന്നത്.ഐ.എസ്.എൽ . താരം സുശാന്ത് മാത്യുവാണ് അംബാസിഡർ.
ദ്വാരക ഹൈസ്കൂളിലെ കായികാദ്ധ്യാപിക സിസ്റ്റർ സബീനക്ക് നൽകി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ജില്ലാ തല ബോൾ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു,ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലിം കടവൻ, ഐ.എസ്.എൽ താരം സുശാന്ത് മാത്യു - ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ.ടി ഷൺമുഖൻ,ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം പി.കെ അയൂബ്.
REPORT : CV SHIBU