2023 ലെ പദ്‌മ പുരസ്‌കാരങ്ങൾ രാഷ്ടപതി ദ്രൗപദി മുർമു സമ്മാനിച്ചു.
ന്യൂദൽഹി : രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ രണ്ടാമത്തെ പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മു 2023 ലെ മൂന്ന് പദ്‌മവിഭൂഷണ്‍, അഞ്ച് പദ്‌മഭൂഷണ്‍, നാല്‍പ്പത്തിയേഴ് പദ്‌മശ്രീ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ആദ്യ പുരസ്‌കാരദാന ചടങ്ങ് 2023 മാര്‍ച്ച് 22 നാണ് നടന്നത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാര്‍, വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പുരസ്‌കാരദാന ചടങ്ങിന് ശേഷം ന്യൂഡല്‍ഹിയിലെ സുഷമാ സ്വരാജ് ഭവനില്‍ കേന്ദ്ര ആഭ്യന്തര, സഹകരണമന്ത്രിയായ ശ്രീ അമിത്ഷാ ആതിഥേയത്വം വഹിച്ച വിരുന്നില്‍ വച്ച് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും പദ്‌മപുരസ്‌ക്കാര ജേതാക്കളുമായി സംവദിച്ചു. നാളെ രാവിലെ (ഏപ്രില്‍ 6, 2023) പദ്‌മ അവാര്‍ഡ് ജേതാക്കള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. അമൃത് ഉദ്യാനവും രാഷ്ട്രപതി ഭവനും പ്രധാനമന്ത്രി സംഗ്രഹാലയവും അവര്‍ സന്ദര്‍ശിക്കും.
പ്രത്യേക ലേഖകൻ.