ഛായാമുഖി 2023 ' : വനിതാ സംരംഭക പ്രദർശനം ഏപ്രിൽ 5 മുതൽ കൽപ്പറ്റയിൽ

  • Posted on March 22, 2023
  • News
  • By Fazna
  • 86 Views

കൽപ്പറ്റ: വിമൻ  ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന വനിതാ സംരംഭക പ്രദർശനം `ഛായാമുഖി 2023 'ഏപ്രിൽ 5 മുതൽ കൽപ്പറ്റയിൽ നടക്കും. കൽപ്പറ്റ എൻ..എം.ഡിസി ഹാളിൽ ഒരുക്കുന്ന വനിതാ സംരംഭക പ്രദർശനത്തിൽ പ്രമുഖ ബ്രാൻഡുകൾ സ്റ്റാളുകൾ ഒരുക്കും. വനിതാ സംരംഭർക്കായി വനിതകൾ ഒരുക്കുന്ന വിപണന മേള എന്ന പ്രത്യേകത പ്രദർശനത്തിന് ഉണ്ടാകുമെന്ന് വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സ്ത്രീ ശാക്തീകരണത്തിന്റെ  പുത്തൻ മുഖമായി ഛായാമുഖി മാറുമെന്ന് ചേംബർ  സെക്രട്ടറി   ബിന്ദു മിൽട്ടൺ  പറഞ്ഞു .ഇനി മുതൽ എല്ലാ വർഷവും മേള വയനാട്ടിൽ ഒരുക്കുമെന്നും  ചേംബർ ഭാരവാഹികൾ അറിയിച്ചു.  കേരളം എമ്പാടും വിമൻ ചേംബർ ഓഫ് കോമേഴ്‌സ്  സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്ന  വിപണന  മേളയുടെ തുടക്കമാണ് ഛായാമുഖിയുടെ ആദ്യ എഡിഷൻ. 

വാണിജ്യ -വ്യവസായ ലോകത്തേക്ക് ഇറങ്ങിയിട്ടുള്ള വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളും സംരംഭങ്ങളും മേളയിൽ ഉണ്ടാകും. സംരംഭകർക്ക് മൂലധനം കണ്ടെത്താനും  വിനിയോഗിക്കാനും വിവിധ ലൈസൻസുകൾ നേടാനും സഹായിക്കാനും മാർഗ്ഗ നിർദേശം നല്കാനുമായി ബാങ്കുകളുടെയും  വിവിധ വകുപ്പുകളുടെയും പ്രതിനിധികൾ മേളയിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 

ആസ്പിരേഷൻ ഡിസ്ട്രിക്ടായ വയനാട്ടിൽ കൂടുതൽ വനിതാ സംരംഭകരെ സൃഷ്ടിക്കാനും നില നിർത്താനുമുള്ള വേദിയായി ഛായാമുഖിയെ മാറ്റുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജനപ്രതിനിധികൾ , ജില്ലാ കളക്ടർ , വിവിധ വകുപ്പ് മേധാവികൾ , രാജ്യത്തെ ട്രേഡ് ഓർഗനൈസേഷനുകളുടെ  പ്രതിനിധികൾ,ബാങ്ക് മേധാവികൾ , പ്രമുഖ സംരംഭകർ എന്നിവർ മൂന്നു ദിവസങ്ങളിൽ ആയി  നടക്കുന്ന വിപണ മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.രാവിലെ 10 മണി മുതൽ രാത്രി 7 മണി വരെയാണ് മേള നടക്കുക. 

ഭക്ഷ്യ സംസ്കരണം, ടൂറിസം, ഡയറി ഉൽപ്പന്നങ്ങൾ   , ഹെർബൽ -ആയുർവേദിക് ഉൽപ്പന്നങ്ങൾ , മേക്കപ്പ് ഉല്പന്നങ്ങൾ  ,ടെക്സ്റ്റയിൽസ് , സ്ത്രീ സൗഹൃദ ടൂറിസം കമ്പനികൾ, എന്നിവർ സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. സ്റ്റാളുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.വനിതാ സംരംഭകർക്ക്‌ അവരുടെ സ്റ്റാളുകൾ ബുക്ക് ചെയ്യുന്നതിന് 8156929302,8075558443, 9447130566  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്   

കേരളത്തിലെ വനിതാ  സംരംഭകരുടെ ആദ്യ കൂട്ടായ്മയാണ്  വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് . വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേംബറിന്റെ ജില്ലാ ചാപ്റ്ററുകൾ വരും മാസങ്ങളിൽ  രൂപീകരിക്കും. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് ചേംബർ ഭാരവാഹികൾ  അറിയിച്ചു. വുമൺ  ചേംബർ ഭാരവാഹികളായ   ബിന്ദു മിൽട്ടൺ,  അന്ന ബെന്നി , നിഷ ബിപിൻ,പാർവതി വിഷ്ണുദാസ്, എം.ഡി ശ്യാമള, ലിലിയ തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു .



Author
Citizen Journalist

Fazna

No description...

You May Also Like