2023-24 സീസണിൽ അസംസ്‌കൃത ചണത്തിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില കേന്ദ്ര  മന്ത്രിസഭ അംഗീകരിച്ചു

  • Posted on March 25, 2023
  • News
  • By Fazna
  • 111 Views

ന്യൂദൽഹി: പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി 2023-24 സീസണിലെ അസംസ്‌കൃത ചണത്തിനുള്ള  ഏറ്റവും കുറഞ്ഞ താങ്ങുവിലയ്ക്ക്അംഗീകാരം നൽകി. കാർഷിക വിലനിർണ്ണയ  കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം. 

2023-24 സീസണിൽ അസംസ്‌കൃത ചണത്തിന്റെ (മുമ്പത്തെ TD-5 ഗ്രേഡിന് തുല്യമായ TD-3) കുറഞ്ഞ താങ്ങു വില  ക്വിന്റലിന് 5050/- രൂപയായിട്ടാണ്  നിജപ്പെടുത്തിയിട്ടുള്ളത് . ഇത് അഖിലേന്ത്യാ ശരാശരി ഉൽപ്പാദന ചെലവിനേക്കാൾ 63.20 ശതമാനം വരുമാനം ഉറപ്പാക്കും. 2023-24 സീസണിലെ അസംസ്കൃത ചണത്തിന്റെ പ്രഖ്യാപിച്ച താങ്ങുവില , 2018-19 ബജറ്റിൽ ഗവൺമെന്റ് പ്രഖ്യാപിച്ചതുപോലെ, മൊത്തത്തിലുള്ള ശരാശരി ഉൽപ്പാദനച്ചെലവ് കുറഞ്ഞത് 1.5 മടങ്ങ് എന്ന നിലയിൽ കുറഞ്ഞ താങ്ങുവില  നിശ്ചയിക്കുക എന്ന തത്വത്തിന് അനുസൃതമാണ്.

ഇത് കുറഞ്ഞത് 50 ശതമാനം ലാഭത്തിന്റെ മാർജിൻ ആയി  ഉറപ്പ് നൽകുന്നു. ചണ കർഷകർക്ക് മികച്ച പ്രതിഫലം ഉറപ്പാക്കുന്നതിനും ഗുണമേന്മയുള്ള ചണനാരുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാനവും പുരോഗമനപരവുമായ നടപടികളിലൊന്നാണിത്.

വില സഹായ  നടപടികൾ കൈക്കൊള്ളുന്നതിനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ  നോഡൽ ഏജൻസിയായി ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജെസിഐ) തുടരും, അത്തരം പ്രവർത്തനങ്ങളിൽ എന്തെങ്കിലും നഷ്ടമുണ്ടായാൽ അത് കേന്ദ്ര ഗവൺമെന്റ് പൂർണ്ണമായും നികത്തും.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like