കളേഴ്സ്- 2023 പ്രതിഭാസംഗമവും, പ്രസംഗപരിശീലന ഉദ്ഘാടനവും നടത്തി

  • Posted on January 16, 2023
  • News
  • By Fazna
  • 63 Views

ജനുവരി 15 ന് ബത്തേരിയിൽ.കെ പി സി സിയുടെ  കലാസാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും പ്രസംഗ പരിശീലന ഉദ്ഘാടനവും ജനുവരി 15 ന് 1.30 ന് ബത്തേരി കോ ഓപ്പറേറ്റീവ് കോളേജിൽ നടത്തി. വിവിധ മേഖലകളിൽ പ്രത്യേകിച്ച്, കലാ - കായിക സാഹിത്യ മേഖലകളിൽ മികവ് തെളിയിച്ചവരെ പ്രതിഭാ സംഗമത്തിൽ ആദരിച്ചു. കൂടാതെ സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രസംഗ പരിശീലന പരിപാടി  കെ പി സി സി ജനറൽ സെക്രട്ടറി കെ.കെ അബ്രാഹം  ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മാടപ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി . നിയോജക മണ്ഡലം ചെയർമാൻ ബിനു മാങ്കൂട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു .സംസ്ക്കാര സാഹിതിയുടേയും പാർട്ടിയുടെയും ഭാരവാഹി കളും സംഗമത്തിൽ പങ്കെടുത്തു. വിവിധ കലാപരിപാടികളും സംഗമത്തിൽ നടത്തുക യുണ്ടായി.Author
Citizen Journalist

Fazna

No description...

You May Also Like