എസ്.എസ്.എൽ.സി 20223 ഫലം പ്രഖ്യാപിച്ചു, വിജയ ശതമാനം 99. 7 ശതമാനം.
തിരുവനന്തപുരം: 2960 സെന്ററുകളിലായി 419128 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 417864 പേർ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. വിജയശതമാനം 99.70%. കഴിഞ്ഞ വർഷത്തേക്കാൾ 0.44% കൂടുതലാണ്. 68604 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. കഴിഞ്ഞതവണ ഇത് 44363 ആയിരുന്നു. കണ്ണൂർ ആണ് ഏറ്റവും കൂടുതൽ വിജയശതമാനം ഉള്ള ജില്ല 99.94%. ഏറ്റവും കുറവ് വയനാട് ജില്ലയിൽ 98.41%. പാല, മൂവാറ്റുപുഴ എന്നീ വിദ്യാഭ്യാസ ജില്ലകൾക്കാണ് ഏറ്റവും കൂടുതൽ വിജയശതമാനം 100%. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്കു എല്ലാ വിഷയത്തിനും A+ ലഭിച്ചത് മലപ്പുറം ജില്ലയിലാണ് 4856. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ EKMMHSS എടരിക്കോടിന് 100% വിജയം ഉണ്ട്. 951 സർക്കാർ സ്കൂളുകൾക്കും 1291 എയ്ഡഡ് സ്കൂളുകൾക്കും 439 അണെയ്ഡഡ് സ്കൂളുകൾക്കും 100% വിജയശതമാനം ഉണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ സ്കൂളുകളുടെ വിജയശതമാനത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. റീവാലുവേഷൻ, കോപ്പി എന്നിവയ്ക്കായി അപ്ലൈ ചെയ്യാൻ ഉള്ള തീയതി മെയ് 20 മുതൽ 24 വരെ ആണ്. 9664 അധ്യാപകരാണ് മൂല്യനിര്ണയത്തിനായി ഹാജരായത്. വരാതിരുന്ന 2721 അധ്യാപകർക്കെതിരെ ശിക്ഷ നടപടി കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പി ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സ്വന്തം ലേഖിക.