2022 - 23 സാമ്പത്തിക വർഷം പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മാത്രം ഭരണാനുമതി നൽകിയത് 246 കോടി രൂപയുടേത്: മന്ത്രി വി. ശിവൻകുട്ടി
- Posted on March 31, 2023
- News
- By Goutham prakash
- 214 Views

തിരുവനന്തപുരം: 2022 - 23 സാമ്പത്തിക വർഷം പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മാത്രം അനുവദിച്ചത് 246 കോടി രൂപയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇതിൽ 206 കോടി രൂപ അനുവദിച്ചത് 174 സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ആണ്. സ്കൂൾതലത്തിൽ 152 കോടി രൂപ മുടക്കി 130 സ്കൂളുകളിലും ഹയർസെക്കൻഡറി തലത്തിൽ 41 കോടി രൂപ മുടക്കി 32 സ്കൂളുകളിലും വെക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ 13 കോടി രൂപ മുടക്കി 12 സ്കൂളുകളിലും കെട്ടിടനിർമാണത്തിന് അനുമതി നൽകി.
159 സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് 15 കോടി രൂപയും അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിനുള്ള ആകസ്മിക സഹായം നൽകുന്നതിന്റെ ഭാഗമായി 163 സ്കൂളുകൾക്ക് 25 കോടി രൂപയുടെ ഭരണാധിനുമതി നൽകി.
സ്വന്തം ലേഖകൻ