2021 മുതല്‍ നിങ്ങളുടെ ഫോണില്‍ വാട്സാപ്പ് പ്രവർത്തിക്കാൻ സാധ്യതയില്ല ; ഇവയാണ് പ്രധാന കാരണങ്ങൾ

കോടിക്കണക്കിന് ഫോണുകളിൽ വാട്സാപ്പ് നിർത്തലാക്കുന്നു. അറിഞ്ഞിരിക്കുക നിങ്ങളുടെ ഫോണുമുണ്ടോ...? വീഡിയോ കാണാം ....

അടുത്ത വർഷം മുതൽ ഫോണുകളിൽ വാട്സാപ്പ് പ്രവർത്തനം നിലയ്ക്കും .ഉപപോക്താക്കളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ വേണ്ടി നിരന്തരമായി വാട്സ്‌ആപ്പ് അപ്ഡേറ്റ് വരാറുണ്ട് . ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ അടുത്തവര്‍ഷം മുതല്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കാൻ സാധിക്കുകയുള്ളു .ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള എല്ലാ ഫോണുകളിൽ തുടര്‍ന്നും വാട്ട്സ്‌ആപ്പ് ഉപയോഗിക്കാം. 

ഐഫോണ്‍ 4എസ്, ഐഫോണ്‍ 5, ഐഫോണ്‍ 5സി, ഐഫോണ്‍ 5 എസ്‌ ,ആന്‍ഡ്രോയ്ഡ് ഫോണുകളായ സാംസങ് ഗാലക്‌സി എസ്2, മോട്ടറോള ഡ്രോയ്ഡ് റേസര്‍, എല്‍.ജി ഒപ്ടിമസ് ബ്ലാക് എച്ച്‌.ടി.സി ഡിസയർ എന്നി ഫോണുകളിലും 2021 ജനുവരി 1 മുതല്‍ വാട്സ്‌ആപ്പ് പ്രവർത്തനം നിർത്തലാക്കും .വാട്‌സ്‌ആപ്പിലെ ഏറ്റവും പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ സോഫ്റ്റ്വെയര്‍/ഹാര്‍ഡ്‌വെയര്‍ ഇല്ലാത്ത ചില ഫോണുകളെ സേവന പരിധിയിൽ നിന്ന് വാട്സാപ്പ് ഒഴിവാക്കാറുണ്ട്. 

ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നേരത്തെ തന്നെ പുതിയ വാട്ട്സ്‌ആപ്പ് അക്കൗണ്ട് തുടങ്ങാനും അക്കൗണ്ടുകള്‍ റീ വെരിഫൈ ചെയ്യാനും സാധിച്ചിരുന്നില്ല .വാട്‌സ് ആപ്പ് എല്ലാ വര്‍ഷവും അപ്ഡേറ്റുകള്‍ നല്‍കാറുണ്ട്. ഇതിലൂടെ യൂസര്‍മാര്‍ക്കായി പുതിയ ഫീച്ചറുകളും ലഭിക്കും.

Author
ChiefEditor

enmalayalam

No description...

You May Also Like