20 വർഷങ്ങൾക്ക് ശേഷം അഫ്ഗാൻ വിട്ട് അമേരിക്ക; ആഘോഷിച്ച് താലിബാൻ

18 ദിവസം നീണ്ട അഫ്ഗാൻ ഒഴിപ്പിക്കൽ ദൗത്യം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കകളുകളിൽ ഒന്നായിരുന്നു

20 വർഷങ്ങൾക്ക് ശേഷം അമേരിക്കയുടെ അവസാന വിമാനവും  കാബൂൾ വിട്ടു. ഇതോടെ അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൂർത്തിയായി. ഇന്ത്യൻ സമയം രാത്രി 12 .59 നാണ് യു എസ് വിമാനം C17 അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി യാത്ര തിരിച്ചത്. അവസാന വിമാനത്തിൽ അമേരിക്കയുടെ അഫ്ഗാൻ അംബാസിഡർ റോസ് വിൽസൺ അടക്കം രാജ്യത്തേക്ക് മടങ്ങി. 

18 ദിവസം നീണ്ട അഫ്ഗാൻ ഒഴിപ്പിക്കൽ ദൗത്യം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കകളുകളിൽ ഒന്നായിരുന്നു. 17 ദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് പ്രസിഡന്റ് ജോ ബൈഡൻ നന്ദിയറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നും 123,000 പേരെ തിരിച്ചെത്തിച്ചെന്ന് പെന്റഗൺ അറിയിച്ചു. നാളെ യുഎസിനെ പ്രസിഡന്റ് ജോ ബൈഡൻഅഭിസംബോധന ചെയ്യും.

താലിബാൻ അമേരിക്കയുടെ പിന്മാറ്റം വെടിയുതിർത്താണ് ആഘോഷിച്ചത്. രാജ്യത്തേക്ക് മടങ്ങിപ്പോകാൻ ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരെ പോകാൻ അനുവദിക്കുമെന്നും ഇത് ചരിത്ര ദിവസമാണെന്നും താലിബാൻ അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം വീണ്ടും തേടി

Author
Sub-Editor

Sabira Muhammed

No description...

You May Also Like