അഞ്ചു വർഷത്തിനിടെ ആനയക്രമണത്തിൽ 2, 800 മരണം.
- Posted on February 04, 2025
- News
- By Goutham prakash
- 279 Views
മനുഷ്യ - വന്യ മൃഗ സംഘർഷത്തിൽ
കൂടുതൽ ആക്രമണമുണ്ടാകുന്നത് ആനകളിൽ നിന്നാണ്.
2019 മുതൽ 2024 വരെയുള്ള കാലയളവിൽ ആനയക്രമണത്തിൽ ജീവഹാനി ഉണ്ടായത് 2800 പേർക്കാണ്.
ഏറ്റവും മുന്നിൽ ഒഡീഷയും പിന്നിൽ കേരളവുമാണ്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം
ഒഡീഷയിൽ 624 പേരും ജാർഖണ്ടിൽ 474, വെസ്റ്റ് ബംഗാൾ 436,
ആസ്സാം 383,
ചത്തീസ്ഘട്ട് 303,
തമിഴ്നാട് 256,
കർണ്ണാടക 160,
കേരളം 84,
മറ്റുള്ളവർ 93, എന്നിവയാണ് മരണ നിരക്ക്.
ആനകളുടെ പെരുപ്പവും, കാലാവസ്ഥ വ്യതിയാനം, വിഭവ ശോഷണം, വന ശോഷണം, ജല-ഭക്ഷണ ദൗർബ്ബല്യം, വനാതിർത്തിയിലെ കൃഷിയിടങ്ങൾ ഇവയെല്ലാമാണ് കാരണമാകുന്നതെങ്കിലും ഇവയെ ക്രിയാത്മകമായ നേരിടാൻ പദ്ധതിയില്ലാത്തത് ഈ പ്രശ്നങ്ങളുടെ രൂക്ഷത വർദ്ധിപ്പിക്കുന്നു.
