ഓസന ഞായർ.

കൊച്ചി : ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ചയാണ്ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ. ഇംഗ്ലീഷിൽ പാം സൺ‌ഡേ എന്നും വിളിക്കുന്നു . ഓശാനക്ക്‌ ക്രിസ്തീയ വിശ്വാസികൾ കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റ ബൈബിൾ സംഭവത്തെ അനുസ്മരിക്കുന്ന ഓസന ഞായറാഴ്ച വിശുദ്ധ കുർബാനക്ക്‌ ശേഷം ദേവാലയങ്ങളിൽ വെഞ്ചിരിച്ച കുരുത്തോല വിതരണം ചെയുന്നു. ഈ കുരുത്തോല പെസഹക്ക്‌ വ്യാഴാഴ്ച വീടുകളിൽ പുഴുങ്ങുന്ന പെസഹ അപ്പത്തിന് നടുവിൽ കുരിശു രൂപത്തിൽ വെക്കുന്നു. ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭകൾ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നു.

പ്രത്യേക ലേഖിക.


Author
Citizen Journalist

Goutham prakash

No description...

You May Also Like