ലോകചരിത്രത്തിന് വിസ്മയമായി ഇരുപത്തഞ്ചുകാരി!
- Posted on May 06, 2021
- Kouthukam
- By Deepa Shaji Pulpally
- 602 Views
ആഫ്രിക്കൻ രാജ്യമായ മാലി സ്വദേശി ഹാലിമ സിസ്സേ എന്ന 25 കാരിയാണ് ശാസ്ത്ര ലോകത്തിന് തന്നെ വിസ്മയാവഹമായ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്.
ആഫ്രിക്കൻ രാജ്യമായ മാലി സ്വദേശി ഹാലിമ സിസ്സേ എന്ന 25 കാരിയാണ് ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ശാസ്ത്ര ലോകത്തിന് തന്നെ വിസ്മയാവഹമായ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. ഹാലിമ ഗർഭിണിയായിരിക്കെ നടത്തിയ സ്കാനിങ്ങിൽ ഏഴ് കുഞ്ഞുങ്ങൾ ഉള്ളതായാണ് മെഡിക്കൽ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത്. ഇത് തന്നെ അപൂർവ്വം ആയതിനാൽ പ്രത്യേക സംരക്ഷണം നൽകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതിനാൽ ഹാലിമയെ വിമാനമാർഗ്ഗം മൊറോക്കോയിലേക്ക് മാറ്റി. എന്നാൽ സ്കാനിങ്ങിൽ ഉൾപ്പെടാതിരുന്ന 2 കുഞ്ഞുങ്ങളെയും ചേർത്ത് ലോകചരിത്രത്തിന് വിസ്മയമായി ആരോഗ്യപൂർണരായ 5- പെൺ കുഞ്ഞുങ്ങൾക്കും, 4- ആൺ കുഞ്ഞുങ്ങൾക്കും അവർ ജന്മം നൽകി.
അപൂർവ്വമായി മാത്രമാണ് ഒറ്റപ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾ ജനിക്കുന്നത്. ഇത്രയധികം കുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ രൂപപ്പെട്ടാലും പൂർണ വളർച്ചയെത്താതെ മരിച്ചു പോവുകയാണ് പതിവ്. കുഞ്ഞുങ്ങളും, അമ്മയും ഏറെ ആരോഗ്യ പൂർണ്ണരാണ് എങ്കിലും, ഏതാനും ആഴ്ചകൾക്ക് ശേഷം മാത്രമേ അവരെ തിരിച്ച് അയക്കൂ എന്ന് മാലി ആരോഗ്യ വകുപ്പ് മന്ത്രി ഫാന്റ സിബി ലോകമാധ്യമത്തെ അറിയിച്ചു. ഈ അത്യപൂർവ പ്രസവം ലോകരാഷ്ട്രങ്ങൾ ഏറെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയാണ്.