ചുരത്തിലെ ഗതാഗത കുരുക്ക്: കോഴിക്കോട്-വയനാട് കലക്ടർമാർ ചർച്ച നടത്തി : പോലീസും ക്യാമ്പും ക്രെയിനും ഏർപ്പെടുത്തും

  • Posted on February 22, 2023
  • News
  • By Fazna
  • 172 Views

കൽപ്പറ്റ: വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് പതിവാകുന്നു. പരിഹാരം ആവശ്യപ്പെട്ട് സി.പി.എം. മുഖ്യമന്ത്രിക്ക് കത്തയച്ചു. തീരുമാനമായില്ലങ്കിൽ പ്രക്ഷോഭമെന്ന് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. അതിനിടെ കോഴിക്കോട്- വയനാട് കലക്ടർമാർ വിഷയത്തിൽ ചർച്ച നടത്തി. താൽകാലിക പരിഹാരമായി ലക്കിടിയിൽ ക്രെയിൻ സൗകര്യം ഏർപ്പെടുത്തുമെന്ന് വയനാട് കലക്ടർ എ. ഗീത. പതിറ്റാണ്ടുകളായുള്ള വയനാടിൻ്റെ ഗതാഗത പ്രശ്നമാണ് ചുരത്തിലെ കുരുക്ക്.  അപകടത്തിൽ പ്പെടുന്ന വാഹനങ്ങളും കേടായ വാഹനങ്ങളും റോഡിൽ കുടുങ്ങുന്നതും  ആഘോഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും വാഹന തിരക്കുമാണ് ചുരത്തിലെ ഗതാഗതകുരുക്കിന് കാരണം. കഴിഞ്ഞ ദിവസവും ഇതേ പ്രശ്നങ്ങൾ ആവർത്തിച്ച തോടെയാണ് വിഷയത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടി സി.പി.എം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്തയച്ചത്.

ശാശ്വതമായ പരിഹാരം ഇല്ലാത്തതിനാൽ  ഗതാഗത കുരുക്ക് തുടർക്കഥയാവുകയാണ്. ചുരം  ബദൽ പാത, പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് എന്നിവയും ഏറ്റവും ഒടുവിലായി തുരങ്ക പാതയും നിർദ്ദേശങ്ങളായി വന്നിട്ടുണ്ടങ്കിലും ഒന്നും നടപ്പായില്ല .താൽകാലിക പരിഹാരങ്ങൾ ഫലം കാണാത്തതും ചുരത്തിലെ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.നിരവധി സംഘടനകൾ ഈ വിഷയത്തിൽ സമരം നടത്തി കഴിഞ്ഞു. പരിഹാരമുണ്ടായില്ലങ്കിൽ സി.പി.എമ്മും പ്രക്ഷോഭത്തിൻ്റെ വഴിയെ നീങ്ങാനാണ് നേതൃത്വത്തിൻ്റെ തീരുമാനം.

Author
Citizen Journalist

Fazna

No description...

You May Also Like