,,നന്മയുടെ സുവിശേഷം,, അമ്പത് പുണ്യ പ്രവർത്തികളുടെ അമ്പത് നോമ്പാചരണവുമായി യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനം

  • Posted on March 07, 2023
  • News
  • By Fazna
  • 180 Views

 ,, എൻ്റെ സഹോദരരെ വിശ്വാസമുണ്ടെന്ന് പറയുകയും പ്രവർത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്ത് മേന്മയാണുള്ളത്. ഈ വിശ്വാസത്തിന് നിന്നെ രക്ഷിക്കാൻ കഴിയുമോ ?,,നന്മയുടെ സുവിശേഷം കർമ്മപഥത്തിലാക്കി യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനം ,, അൻപുള്ള നോവ് ,നോമ്പ് അമ്പത് പുണ്യ പ്രവർത്തികളുടെ കർമ്മപഥത്തിലാണ് ,സഭാ ചരിത്രത്തിൽ തന്നെ പ്രഥമ സംരംഭം ഏറെ ശ്രദ്ധേയവും പുണ്യകർമ്മവുമായി മുന്നേറുകയാണ്. കർമ്മത്തിലൂന്നിയ ആന്മീയ പ്രവർത്തികളിലൂടെ അറിയപ്പെടുന്ന ആദരണീയനായ ബിഷപ്പ് സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപോലീത്തയുടെ ഈ നന്മ നിറഞ്ഞ സുവിശേഷം ഭദ്രാസനവും ഇടവകക്കാരും ഹൃദയത്തിൽ ചേർത്ത് സർഗ്ഗാത്മകമാക്കി. അമ്പത് നോമ്പ് ദിനങ്ങളിലും പുണ്യ പ്രവർത്തികൾ എല്ലാ ഇടവകളിലും നടക്കുകയാണ്. അശരണരും നിസ്സഹായരുമായവർക്ക് അത്താണിയായി ഈ പ്രവർത്തികൾ മാറി. ഭൂമിദാനം ,ഗൃഹദാനം ,രോഗികൾക്ക് ആഹാരം ,കിണർ ദാനം ,സ്വയം തൊഴിൽ ചെയ്യാൻ സഹായം, തുടങ്ങി അൻപുള്ള നോവ്  നോമ്പ് എന്ന പേരിൽ യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനം 50 നോമ്പിൻ്റെ 50 ദിനങ്ങളിൽ നടത്തുന്ന 50 പുണ്യ പ്രവർത്തനങ്ങൾ നടക്കുകയാണ്. സഹന മനുഭവിക്കുന്ന കാൻസർ രോഗികൾക്ക് സഹായമായി നടത്തിയ കേശദാനം ബൈബിൾ സന്ദേശത്തിൻ്റെ സൽ പ്രവർത്തിയായി.

പുൽപ്പള്ളി ചെറ്റപ്പാലം സെൻ്റ് മേരീസ് സിംഹാസന പളളിയിൽ നടന്ന കേശദാന ചടങ്ങിൽ ഭദ്രാസനതല ഉദ്ഘാടനം ആർട്ടിസ്റ്റ് ജിൻസ് ഫാൻ്റസി നിർവഹിച്ചു. വികാരി ഫാ. എൽദോ അമ്പഴത്തിനാംകുടി അധ്യക്ഷത വഹിച്ചു. മാനന്തവാടി കമിലസ് സെമിനാരിയിലെ ഫാ. ദീപു വല്ലൂരാൻ ക്ലാസെടുത്തു. ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം. ഷിനോജ്, ട്രസ്റ്റി ജോയി കുഴിവാലക്കാലായിൽ, സെക്രട്ടറി അരുൺ ബേബി തുടങ്ങിയവർ സംസാരിച്ചു. 20 പേർ കേശദാനം നടത്തി. ഈ മുടി കൊണ്ട് കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിച്ച് നൽകും. കമിലസ് സന്യാസ സമൂഹത്തിൻ്റെ നന്മ എന്ന സന്നദ്ധ സംഘടന തൃശ്ശൂർ അമല ഹോസ്പിറ്റൽ വഴിയാണ് വിഗ് വിതരണം ചെയ്യുക. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നടക്കുന്ന അൻപുള്ള നോവ് – നോമ്പ് പരിപാടിയുടെ ഭാഗമായി അനേകം  ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പ്രവർത്തികൾ ചേർന്ന വിശ്വാസം  നന്മയുടെ സുവിശേഷമായി നോമ്പ് നാളിൽ അൻപുള്ളതായി മാറി.






Author
Citizen Journalist

Fazna

No description...

You May Also Like