ഓർഫനേജ് കൗൺസിലർമാരുടെ പാദവാർഷിക കോൺഫറൻസ് മാർച്ച് 17 ന് .

  • Posted on March 16, 2023
  • News
  • By Fazna
  • 125 Views

തിരുവനന്തപുരം: ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൗൺസിലർമാരുടെ പാദവാർഷിക കോൺഫറൻസ് നാളെ (മാർച്ച് 17) നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. തിരുവനന്തപുരത്തെ പൂജപ്പുര വനിതാ ശിശുവികസന വകുപ്പ് ഡയറക്ട്രേറ്റ് സംസ്ഥാനതല പരിശീലന കേന്ദ്രത്തിലായിരിക്കും പരിപാടി. രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് കൗൺസിലിംഗ് നൽകുന്നത് വഴി മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഓർഫനേജ് കൗൺസിലർമാരാണ് ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് കൗൺസിലിംഗ് നൽകുന്ന ദൗത്യം വിജയകരമായി നടപ്പാക്കുന്നത്. അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പാദവാർഷിക കോൺഫറൻസ് ചേരുന്നത്- മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like