പരസ്‌പര സമ്മതത്തോടെയുളള ലൈംഗികബന്ധം ; പ്രായപരിധി 16 വയസായി ഉയര്‍ത്തി ഫിലിപ്പൈന്‍സ്
92 വര്‍ഷമായി രാജ്യത്ത് നിലനിന്ന നിയമമാണ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍ട്ടെ മാറ്റിയത്

ഫിലിപ്പൈന്‍സില്‍ പരസ്‌പര സമ്മതത്തോടെയുളള ലൈംഗികബന്ധത്തിന്റെ പ്രായപരിധി16വയസായി ഉയര്‍ത്തി.ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധത്തിനുളള പ്രായപരിധിയില്‍ ഏറ്റവും കുറവ് നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഫിലിപ്പൈന്‍സ്. യൂണിസെഫിന്റെ കണക്കനുസരിച്ച് പ്രായപരിധിയില്‍ ഏറ്റവും കുറവ് നിലനില്‍ക്കുന്നത് നൈജീരിയയിലാണ് 11 വയസ്. രണ്ടാമതാണ് ഫിലിപ്പൈന്‍സ്. 2015ല്‍ യുണിസെഫും സെന്റര്‍ ഫോര്‍ വിമന്‍സ് റിസോഴ്‌സസ് എന്ന സംഘടനയും ചേര്‍ന്ന് നടത്തിയ സര്‍വെയില്‍ ഫിലിപ്പൈന്‍സില്‍ ലൈംഗിക അതിക്രമം നേടുന്ന 10ല്‍ ഏഴും കുട്ടികളാണെന്ന് കണ്ടെത്തിയിരുന്നു.
13നും 17നുമിടയില്‍ പ്രായമുളള കുട്ടികള്‍ ഏതെങ്കിലും തരത്തിലുളള ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായി സര്‍വെ കണ്ടെത്തിയിരുന്നു. ഇതില്‍ 25ല്‍ ഒരാള്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയായിട്ടുണ്ട്. ഇതിന് തടയിടാനാണ് നിയമം പാസാക്കിയത്.