ഡിസംബർ 16-കുചേലദിനം

കൃഷ്ണനിൽ നിന്നും "എനിക്ക് എന്താ കൊണ്ടു വന്നെ " എന്ന ചോദ്യം ഉണ്ടാകും എന്ന് അറിയാവുന്ന പ്രിയ സുഹൃത്ത് ഭിക്ഷകിട്ടിയ അവിൽ പൊതിഞ്ഞു കൊണ്ടു പോയിരുന്നു

സമ്പന്നൻ  ആവണമെങ്കിൽ ദാനധർമ്മം  ചെയ്യണം എന്ന് ഓർമ്മപെടുത്തുന്ന ദിനം.കുചേലനു സത്ഗതി കിട്ടിയ ദിനം കൂടി ആണിന്ന്.ശ്രീ കൃഷ്ണന്റെ സതീർത്ഥ്യനായ സുദാമാവ് ദാരിദ്ര്യ ശമനത്തിനായി  അവൽ പൊതിയുമായി  ദ്വാരകയിൽ ശ്രീകൃഷ്ണനെ കാണാനെത്തിയ ദിനത്തിന്റെ സ്മരണയ്ക്കാണ്  കുചേല ദിനം ആചരിക്കുന്നത്.സാന്ദീപനി മുനിയുടെ ഗുരു കുലത്തിൽ ഒരുമിച്ച് വിദ്യ അഭ്യസിച്ചിരുന്നവരാണ് അവർ രണ്ടും.


വിദ്യാഭ്യാസ ശേഷം കൃഷ്‌ണൻ  ദ്വാരകയി ലേക്കും, കുചേലൻ തന്റെ പൂർവികർ ഭിക്ഷയാചിച്ചു കുടുംബം പുലർത്തുന്ന തോഴിലിൽ ചെയ്യുന്നതിനും  പോയി.ഭിക്ഷയാചിച്ചു കുടുംബം പുലർത്താൻ പാടുപെട്ടിരുന്ന അവസരത്തിൽ കുചേലൻ ഒരു ദിവസം തന്റെ പ്രിയ തോഴനായ ശ്രീകൃഷ്‌ണനെ കുറിച്ച് പറഞ്ഞു.

ഇത് കേട്ട ഭാര്യ ഈ ദാരിദ്ര്യത്തിന്  ഒരു അറുതി വരാൻ ശ്രീ കൃഷ്ണനെപോയ്‌ കാണാൻ ഉപദേശിച്ചു.മനസില്ലാ മനസ്സോടെ കുചേലൻ കൃഷ്ണനെ കാണാൻ പോയി.കൃഷ്ണനിൽ നിന്നും "എനിക്ക് എന്താ കൊണ്ടു വന്നെ " എന്ന ചോദ്യം ഉണ്ടാകും എന്ന് അറിയാവുന്ന പ്രിയ സുഹൃത്ത് ഭിക്ഷകിട്ടിയ അവിൽ പൊതിഞ്ഞു കൊണ്ടു പോയിരുന്നു.ദ്വാരകയിൽ എത്തിയ കുചേലൻ കൃഷ്ണന്റെ കൊട്ടാരം കണ്ട് തിരികെ പോരാൻ തുടങ്ങിയപ്പോൾ, വിവരം അറിഞ്ഞ കൃഷ്ണ ൻ തിരികെ വിളിച്ചു കൊണ്ടു വന്ന് എല്ലാ വിധ ആദിത്യ മര്യാദയും നൽകി കുച്ചേലനെ ആദരിച്ചു.

കുചേല സംഭാഷണത്തി നിടയിൽ കൃഷ്ണൻ മറച്ചു പിടിച്ചിരുന്ന അവിൽ പൊതി കാണുകയും, പിടിച്ചു മേടിച്ചു ഒരു പിടി അതിൽ നിന്ന് അവിൽ തിന്നുകയും ചെയ്തു.കുചേലൻ തന്റെ ദാരിദ്ര്യം കൃഷ്ണനെഅറിയിച്ചില്ല.എന്നാൽ എല്ലാം അറിയുന്ന കൃഷ്ണൻ ഒരു പിടി അവിൽ കഴിച്ചപ്പോൾ തന്നെ കുചേലൻ്റെ വീട്ടിൽ എല്ലാ വിധ അനുഗ്രഹവും ഉണ്ടായി.ഇനിയും അവിൽ കഴിച്ചാൽ സാക്ഷാൽ മഹാ ലക്ഷ്മി കുചേലൻ്റെ വീട്ടിൽ എത്തും എന്നറിഞ്ഞ  രുഗ്മണി ദേവി കൃഷ്ണനെതടയുകയായിരുന്നു.കൃഷ്ണനോടൊപ്പം ഒരുദിവസം ദ്വാരകയിൽ താമസിച്ച് കുചേലൻ സ്വഭവനത്തിലേക്കു തിരികെ പോന്നു.വീട്ടിൽ തിരികെ വന്ന കുചേലൻ തന്റെ വീട് കൊട്ടാര സാമാനം ആയതും, എല്ലാ വിധ സൗ ഭാഗ്യങ്ങളും തനിക്ക് ഉണ്ടായതായി കണ്ടു.പിന്നിടുള്ള കാലം അവർ സുഖമായി ജീവിച്ചു.ഇതാണ് കുചേല ദിനം ആ ചരിക്കാനുള്ള കഥാ സാ രമായി ഭാഗവതത്തിൽ കാണുന്നത്.

കുചേല ദിനത്തിന് ശ്രീകൃഷ്ണ ക്ഷേത്രത്തിലും, വിഷ്ണു ക്ഷേത്രത്തിലും ഭക്ത ജനങ്ങൾ അവിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന പ്രധാനചടങ്ങ് നില നിൽക്കുന്നു  .സന്ധ്യക്ക് ദീപാരാധനക്കു ശേഷം നിവേദിച്ച അവിൽ പ്രസാദമായി കൊടുക്കുന്ന ചടങ്ങും ഉണ്ട്.സുഹൃത്ത് ബന്ധത്തിന്റെ ആഴവും, പരപ്പും നമ്മളെ ഓർമ്മ പെടുത്തുകയാണ് കുചേല ദിനം ചെയ്യുന്നത്.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like