150 സിനിമകൾ ഒരൊറ്റ സെക്കൻഡിൽ കൈമാറാൻ സാധിച്ചാലോ?
- Posted on November 16, 2023
- Technology
- By Dency Dominic
- 29 Views
നെറ്റ്‌വർക്കിന് സെക്കൻഡിൽ 1.2 ടെറാബിറ്റ് വേഗതയിൽ ഡാറ്റ കൈമാറാൻ കഴിയുമെന്നാണ് അവകാശവാദം

ചൈന മൊബൈൽ- ഹുവായ് ടെക്നോളജീസ്, സെർനെറ്റ് കോർപ്പറേഷൻ എന്നിവ ഒരു തകർപ്പൻ കണ്ടെത്തലുമായി വന്നിരിക്കുകയാണ്. 'ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ്' നെറ്റ്‌വർക്ക് അനാച്ഛാദനം ചെയ്തു. നെറ്റ്‌വർക്കിന് സെക്കൻഡിൽ 1.2 ടെറാബിറ്റ് വേഗതയിൽ ഡാറ്റ കൈമാറാൻ കഴിയുമെന്നാണ് അവകാശവാദം.
ഒപ്റ്റിക്കൽ ഫൈബർ സംവിധാനത്തിലൂടെ, സിൻഹുവ സർവകലാശാലയുമായി സഹകരിച്ച് കമ്പനികൾ ബെയ്‌ജിംഗ്, വുഹാൻ, ഗ്വാങ്‌ഷു എന്നിവയെ ബന്ധിപ്പിക്കുന്ന 3,000 കിലോമീറ്ററിലധികം നെറ്റ്‌വർക്ക് നിർമ്മിച്ചതായി റിപ്പോർട്ട് പറയുന്നു.
സെക്കൻഡിൽ1.2 ടെറാബിറ്റ്(1,200 gigabits) സ്പീഡ് ആണ് ഇവർ അവകാശപ്പെടുന്നത്. ലോകത്തിലെ ഒട്ടുമിക്ക പ്രമുഖ ഇന്റർനെറ്റ് നെറ്റ്‌വർക്കുകളും സെക്കൻഡിൽ 100 ജിഗാബൈറ്റ് വേഗതയിൽ പ്രവർത്തിക്കുമ്പോഴാണ് ഈ പുതിയ കണ്ടെത്തൽ.