ആദിവാസി ജീവിതവും വികസന നയ പരിപാടികളും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെമിനാർ ജനുവരി 15 ന്.

  • Posted on January 14, 2023
  • News
  • By Fazna
  • 66 Views

മാനന്തവാടി : കേരളത്തിൻ്റെ സമഗ്രമായ ' പരിവർത്തനം ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി വയനാട് ജില്ലയിൽ വെച്ച് നടത്തുന്ന സംസ്ഥാന തല സെമിനാർ ജനുവരി 15ന്  കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ വെച്ച് നടത്തുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം ,പരിസരം, വികസനം തുടങ്ങിയ മേഖലകളിൽ പരിഷത്ത് ആവിഷ്കരിച്ച ബദൽ നയങ്ങൾ പലതും കേരള സമൂഹം അംഗീകരിച്ചിട്ടുണ്ട്. ഇവയൊക്കെ കലാനുസൃതമായി പുതുക്കി  കൊണ്ട് മാത്രമെ ഭാവി കേരളത്തിൻ്റെ നിലനിൽപ്പ് സാധ്യമാകൂ എന്ന് പരിഷത്ത് കരുതുന്നു. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും പ്രത്യേക വികസന മേഖലകൾ കേന്ദ്രീകരിച്ച് സെമിനാറുകൾ നടത്തുന്നത്. വയനാട് ജില്ലയിൽ ആദിവാസി ജീവിതവും കേരള വികസനവും എന്ന വിഷയത്തിലാണ് സെമിനാർ നടത്തുന്നത്.  കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി വകുപ്പ്, അധ്യാപക പരിശീലന കേന്ദ്രം എന്നിവയുമായി സഹകരിച്ച് നടത്തുന്ന സെമിനാർ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഐ. എ. എസ് ഉത്ഘാടനം ചെയ്യും' പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ബി. രമേശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് പ്രസംഗിക്കും. പരിഷത്ത് നടത്തുന്ന നവകേരള ക്യാമ്പയിൻ പരിപാടി പര ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ അവതരിപ്പിക്കും. തുടർന്ന് ഒന്നാമത്തെ സെഷനിൽ ഭൂമി, അതിജീവനം, പാർപ്പിടം എന്ന വിഷയത്തിൽ ബാംഗ്ലൂരിലെ നിയാസിലെ ഡോ. നിസാർ കണ്ണങ്കരയും ഗോത്ര വിഭാഗത്തിൻ്റെ ജനാധിപത്യാവകാശങ്ങൾ വനവകാശ നിയമത്തിൻ്റെ പശ്ചാത്തലത്തിൽ എത്ത വിഷയത്തിൽ കൊടുങ്ങല്ലൂർ അസ്മാബി കോളേജിലെ ഡോ. അമിതാബ് ബച്ചനും പേപ്പറുകൾ അവതരിപ്പിക്കും. രണ്ടാമത്തെ സെഷനിൽ വികേന്ദ്രീകൃത ഭരണവും പ്രതിനിധ്യവും എന്ന വിഷയം കുടുംബശ്രീ  കണ്ണൂർ ജില്ലാ മിഷൻ കോ-ഒഡിനേറ്റർ ഡോ. സുർജിതും, കാലാവസ്ഥാ വ്യതിയാനം പ്രകൃതിദുരന്തങ്ങൾ ആദിവാസി ജീവിതം എന്ന വിഷയം നിലമ്പൂർ തൊടുവൈ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ സി. ഇ. ഒ. ശ്യാംജിത്ത് അവതരിപ്പിക്കും. 

ഉച്ചകഴിഞ്ഞ് ആദിവാസി ജനതയുടെ പൊതു ആരോഗ്യ അവസ്ഥ എന്ന വിഷയത്തിൽ വയനാട് മെഡിക്കൽ കോളേജ് കൺസൾട്ടൻ്റ് പീഡിയാട്രീഷ്യൻ ഡോ. പി. ചന്ദ്രശേഖരൻ, ആരോഗ്യവും ഉപജീവന സാധ്യതയും പണിയ സമുദായത്തിൽ എന്ന പേപ്പേർ സ്വാമിനാഥൻ ഫൗണ്ടേഷനിലെ ഗവേഷകൻ വിപിൻദാസും അവതരിപ്പിക്കും സാമൂഹിക വിവേചനവും വികസനാനുഭവങ്ങളും എന്ന വിഷയം യൂണിസെഫ് കൺസൾട്ടൻറ് ഡോ. നിധീഷ് കുമാറും അവതരിപ്പിക്കും. 

സമാപന സെഷനിൽ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പി. കെ. പ്രസാദൻ അധ്യക്ഷനാകും. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ ചർച്ചകൾ ക്രോഡീകരിക്കും.

Author
Citizen Journalist

Fazna

No description...

You May Also Like