എയർ ബസ് എച് 145 ഹെലികോപ്റ്റർ സ്വന്തമാക്കി എം എ യുസുഫ് അലി

അത്യാഡംബര യാത്രാ ഹെലികോപ്‌ടറുകളില്‍ പ്രസിദ്ധമായ എയര്‍ബസ്‌ എച്ച്‌ 145 ഹെലികോപ്‌ടര്‍ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ്‌ ചെയര്‍മാനുമായ എം.എ.യൂസഫലി

അത്യാഡംബര യാത്രാ ഹെലികോപ്‌ടറുകളില്‍ പ്രസിദ്ധമായ എയര്‍ബസ്‌ എച്ച്‌ 145 ഹെലികോപ്‌ടര്‍ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ്‌ ചെയര്‍മാനുമായ എം.എ.യൂസഫലി. യൂസഫലിയുടെ പുതിയ കോപ്‌ടര്‍ കൊച്ചിയിലാണ്‌ പറന്നിറങ്ങിയത്‌. ആധുനികതയും സാങ്കേതികമികവും സുരക്ഷാ സജ്‌ജീകരണങ്ങളും ഉള്‍പ്പെടുത്തി രൂപകല്‍പന ചെയ്‌തിരിക്കുന്ന ഹെലികോപ്‌ടര്‍ ജര്‍മനിയിലെ എയര്‍ബസ്‌ കമ്ബനി നിര്‍മിച്ചതാണ്‌. ലോകത്ത്‌ 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള എച്ച്‌ 145 ഹെലികോപ്‌ടറാണ്‌ യൂസഫലി സ്വന്തമാക്കിയത്‌.

ഒരേ സമയം രണ്ട്‌ ക്യാപ്‌റ്റന്മാര്‍ക്ക്‌ പുറമെ ഏഴു യാത്രക്കാര്‍ക്ക്‌ സഞ്ചരിക്കാന്‍ കഴിയും. മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. സമുദ്രനിരപ്പില്‍നിന്ന്‌ 20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനുള്ള ക്ഷമതയുണ്ട്‌. ഹെലികോപ്‌ടറില്‍ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഇറ്റാലിയന്‍ നിര്‍മിത അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡ്‌ കോപ്‌റ്റര്‍ കൊച്ചിയില്‍ ചതുപ്പില്‍ പതിച്ചതിനേത്തുടര്‍ന്നാണു പുതിയ കോപ്‌ടര്‍ വാങ്ങിയത്‌

Author
Citizen Journalist

Fazna

No description...

You May Also Like