മികവിന്റെ കേന്ദ്രങ്ങളാകുന്നത് 144 പൊതുവിദ്യാലയങ്ങള്‍ : പൊതുവിദ്യാലയങ്ങള്‍ക്ക് ഇന്ന് ചരിത്ര ദിനം;

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഇന്ന് ചരിത്രദിനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 90 സ്കൂൾ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായി മാറാൻ പോകുന്ന 54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും ഇന്ന് നടന്നു.


കിഫ്‌ബിയുടെ 5 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായ നാല് സ്കൂളുകളും 3 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി വളർന്ന 20 സ്കൂളുകളും നാടിന് സമർപ്പിക്കും. പ്ലാൻ ഫണ്ടിന്റെ ഭാഗമായി നിർമ്മിച്ച 62 ഉം നബാർഡ് സഹായത്തോടെ നിർമ്മിച്ച നാലും സ്കൂൾ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും. 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഉദ്ഘാടന പരിപാടി. നേരത്തെ 34 മികവിന്റെ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു.

Author
ChiefEditor

enmalayalam

No description...

You May Also Like