ആകാശത്തിലെ 'അഗ്‌നി വളയ' വിസ്മയം ഇന്ന് ഉച്ചക്ക് 1:40 മുതല്‍

ഈ അത്ഭുത പ്രതിഭാസത്തിനു സാക്ഷികളാകാൻ ലോകരാഷ്ട്രങ്ങൾ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞു.

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണത്തിന് ഇന്ന് ഇന്ത്യൻ നഗരങ്ങൾ സാക്ഷ്യം വഹിക്കും. ഭൂമിയ്ക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ എത്തുന്നതാണ് സൂര്യഗ്രഹണം. അതിന്റെ ഫലമായി ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുന്നു.  ഇതാണ് സൂര്യഗ്രഹണത്തില്‍ സംഭവിക്കുന്നത്.

ഇന്ത്യന്‍ സമയം ഇന്ന് ഉച്ചക്ക് 1:42 ന് ആരംഭിച്ച് 6:41 ന് ഗ്രഹണം സമാപിക്കും.  ചന്ദ്രന്‍ പൂര്‍ണ്ണമായി സൂര്യനെ മറയ്ക്കുന്ന ഫയര്‍ റിംഗ് ഗ്രഹണ സമയത്ത് കാണാനാവും. ചന്ദ്രന്‍ സൂര്യന്റെ കേന്ദ്രത്തിലെത്തുന്നതോടെ ചന്ദ്രന്റെ പൂര്‍ണ്ണമായ നിഴല്‍ ഭൂമിയില്‍ പതിക്കുന്നു. സൂര്യന്റെ ദൃശ്യമായ പുറം വളയങ്ങള്‍ ചന്ദ്രനുചുറ്റും ഒരു 'അഗ്‌നി വളയം' പോലെ ദൃശ്യമാകുന്നു. 


ചന്ദ്രന്റെ നിഴല്‍ സൂര്യന്റെ 97% മാത്രമേ ഉള്‍ക്കൊള്ളൂ എന്നതിനാല്‍ ഇത് ഒരു പൂര്‍ണ്ണ സൂര്യഗ്രഹണമാകില്ല. വാര്‍ഷിക സമയത്ത്, ചന്ദ്രന്റെ നിഴല്‍ സൂര്യന്റെ കേന്ദ്രത്തെ മറച്ച് സൂര്യനുചുറ്റും വൃത്താകൃതിയിലുള്ള ഒരു വളയം ഉണ്ടാക്കും. ഇതിന്റെ ഏറ്റവും കൂടിയ ദൈര്‍ഘ്യം 3 മിനിറ്റ് 44 സെക്കന്‍ഡ് ആയിരിക്കും.

ഈ അപൂർവ്വ കോമിക് പ്രതിഭാസത്തിന് ഇന്ത്യക്ക് സാക്ഷ്യംവഹിക്കാൻ കഴിയില്ല. വൈകുന്നേരം 5.52 ഓടെ അരുണാചൽപ്രദേശിലെ ദി ബാംഗ് വന്യജീവി സങ്കേതത്തിന് സമീപത്ത് നിന്ന് സൂര്യഗ്രഹണത്തിന് വളരെ ചെറിയ ഭാഗം ദൃശ്യമാകുമെന്ന് അധികൃതർ അറിയിച്ചു. 


അതേസമയം അപൂർവ കോസ്മിക് വികസനം വടക്കേ അമേരിക്ക,  യൂറോപ്പ്, ഏഷ്യ എന്നിവയുടെ വിശാലമായ പ്രദേശത്ത് കാണും.  ഗ്രീൻലാൻഡ്,  വടക്കുകിഴക്കൻ കാനഡ, ഉത്തരദ്രുവം,  റഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽനിന്ന് ടി പോലെയുള്ള മോതിര വളയം  ദൃശ്യമാകും.  ക്യാനഡയിൽ ഇത് ഏകദേശം മൂന്നു മിനിറ്റ് കാണൂ.

ഗ്രീൻലാൻഡിൽ സൂര്യഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുമ്പോൾ,  സൈബീരിയയിൽ ഉത്തരദ്രുവത്തിലും ദൃശ്യമാകും. അത്ഭുത പ്രതിഭാസത്തിനു സാക്ഷികളാകാൻ ലോകരാഷ്ട്രങ്ങൾ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞു.

നിറം മാറുന്ന അത്ഭുത തടാകം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like