നികുതി വിഭജനത്തിൻ്റെ ഗഡുവായി കേന്ദ്രം 1,39,750 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു, കേരളത്തിന് 2690.20 കോടി രൂപ
- Posted on June 11, 2024
- News
- By Arpana S Prasad
- 112 Views
ഇപ്പോൾ അനുവദിച്ച തുക ഉൾപ്പടെ 2024 ജൂൺ 10 വരെ സംസ്ഥാനങ്ങൾക്ക് (2024-25 സാമ്പത്തിക വർഷത്തേക്ക്) അനുവദിച്ച ആകെ തുക 2,79,500 കോടി രൂപയായി
2024 ജൂൺ മാസത്തെ പതിവ് നികുതി വിഭജനത്തിന് പുറമെ ഒരു അധിക ഗഡുവായി 1,39,750 കോടി രൂപ കൂടി സംസ്ഥാനങ്ങൾക്ക് ജൂൺ മാസത്തേക്ക് നൽകാൻ തീരുമാനിച്ചു. വികസനവും മൂലധന ചെലവും ത്വരിതപ്പെടുത്താൻ ഇത് സംസ്ഥാന സർക്കാരുകളെ പ്രാപ്തമാക്കും.
2024-25 ലെ ഇടക്കാല ബജറ്റിൽ സംസ്ഥാനങ്ങൾക്ക് നികുതി വിഭജനത്തിനായി 12,19,783 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഇപ്പോൾ അനുവദിച്ച തുക ഉൾപ്പടെ 2024 ജൂൺ 10 വരെ സംസ്ഥാനങ്ങൾക്ക് (2024-25 സാമ്പത്തിക വർഷത്തേക്ക്) അനുവദിച്ച ആകെ തുക 2,79,500 കോടി രൂപയായി.