1203 ഭൂരഹിതർക്ക് നാളെ വയനാട്ടിൽ പട്ടയം നൽകും
കൽപ്പറ്റ : സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുളള സംസ്ഥാന തല പട്ടയമേള മാനന്തവാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 7 ന് രാവിലെ 11 ന് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയില്‍ ജില്ല യിലെ 1203 ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായാണ് പട്ടയമേള സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ വെളളമുണ്ട വില്ലേജ് ഓഫീസിന്റെ ശിലാ സ്ഥാപനവും മന്ത്രി നിര്‍വ്വഹിക്കും.
സ്വന്തം ലേഖകൻ