സാന്ത്വന പരിചരണം : വയനാട്ടിൽ ജനുവരി 12 മുതൽ പാലിയേറ്റീവ് ദിനാചരണം

  • Posted on January 11, 2023
  • News
  • By Fazna
  • 111 Views

കൽപ്പറ്റ: സാന്ത്വന പരിചരണത്തിൻ്റെ ഭാഗമായി  വയനാട്ടിൽ ജനുവരി 12 മുതൽ പാലിയേറ്റീവ് ദിനാചരണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ഉയരുന്ന ആയുർദൈർഘ്യവും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ദീർഘകാല  രോഗങ്ങളുടെയും, മാറാരോഗങ്ങങ്ങളുടെയും,   വാർദ്ധക്യസംബന്ധമായ  ബുദ്ധിമുട്ടുകളുടെയും  തോത്  ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യം   ഉയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുക എന്നതാണ് കേരളത്തിലെ ആരോഗ്യ രംഗം ഇന്ന് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ സാഹചര്യത്തിലാണ് സർക്കാർ മേഖലയിൽ പാലിയേറ്റിവ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ കേന്ദ്രികരിച്ച്‌  പ്രൈമറി പാലിയേറ്റീവ് പരിചരണ സംവിധാനം നടത്തി വരുന്നു.  വീടുകളിൽ പോയിട്ടുള്ള പരിചരണം, മരുന്നുകൾ  നൽകുക ,പരിചരണ സാമഗ്രികൾ, സാമൂഹ്യ പിന്തുണ ബോധവത്കരണ  പരിശീലന  പരിപാടികൾ  തുടങ്ങിയ   പ്രവർത്തനങ്ങൾ   പ്രൈമറി യൂണിറ്റുകൾ വഴി നടത്തി വരുന്നു.കമ്മ്യൂണിറ്റി ഹെൽത്ത് സെന്റര് (CHC )   പ്രധാനപ്പെട്ട ആശുപത്രികൾ (DH ,THQH’s, GH )  എന്നീ  തലത്തിൽ      സെക്കൻണ്ടറി  പാലിയേറ്റീവ്  യൂണിറ്റുകൾ (special palliative unit ) നടത്തി വരുന്നു. പ്രൈമറി യൂണിറ്റുകളിൽ നിന്നും റഫർ ചെയ്യുന്ന വിദഗ്‌ധ പരിചരണം ആവശ്യമുള്ളവർക്കാണ്   സെക്കൻണ്ടറി യൂണിറ്റുകൾ വഴി പരിചരണം  നൽകിവരുന്നത്.  ഹോം കെയർ,  കിടത്തിച്ചികിത്സ,  ഒ.പി.  സേവനം  എന്നിവ സെക്കൻണ്ടറി യൂണിറ്റുകൾ വഴി രോഗികൾക്ക് ലഭ്യമാക്കുന്നുഇതോടൊപ്പം എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെ ൻ്റെറിലും ഫിസിയോതെറാപ്പിസ്റ്റിൻ്റെ സേവനം വീടുകളിൽ പോയി പരിചരണം നൽകുന്നതിലും ഒ.പി. (ഫിസിയോതെറാപ്പി ) ഐ.പി. എന്നിവയിലും ലഭിക്കുന്നു. എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റെറിലും ഫിസിയോതെറാപ്പി യൂണിറ്റുകൾ ഈ രീതിയിൽ പ്രവർത്തിച്ചു വരുന്നു. ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഈ പ്രവർത്തനത്തിൽ എടുത്തു പറയേണ്ടതാണ്.

പാലിയേറ്റിവ് ദിനത്തോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിൻ്റെ  നേതൃത്വത്തിൽ 12 ന്  കൊളോസ്റ്റമി  രോഗികൾക്കാവശ്യമായ ക്ലാസ് നൽകും.  ലിംഫഡിമ  രോഗികൾക്കാവശ്യമായ  പരിശീലനം 14 ന്  നടത്തുന്നതാണ്. ജനുവരി 16 ന്    പാലിയേറ്റിവ് ദിനാചരണത്തിൻ്റെ  ഭാഗമായി ബത്തേരിയിൽ വെച്ച് വീൽച്ചെയറിൽ ഇരിക്കുന്ന രോഗികളുടെ സംഗമവും ക്ലാസും നടത്തുമെന്നും ഇവർ അറിയിച്ചു. നിലവിൽ 9827 പേർക്ക്  പാലിയേറ്റിവ് കെയർ പരിചരണം ലഭിക്കുന്നുണ്ട്. ഇവരിൽ ക്യാൻസർ  - 3146 , ഡയാലിസിസ്  - 536 , അവയവം മാറ്റിവെച്ചവർ - 134  , അരയ്ക്കു താഴെ കിടപ്പിലായവർ - 256 , പക്ഷാഘാതം വന്നവർ  - 2100 എന്നിങ്ങനെയാണ് പരിചരണം നൽകി വരുന്നത്. ഡോ. വി കെ രാജീവൻ (ഡി എം ഒ എച്ച് വയനാട് ),ഡോ സമീഹ സൈതലവി (ഡി പി എം), ഡോ. പ്രിയ സേനൻ (ഡെ. ഡി എം ഒ ), ഹംസ ഇസ്മാലി (ജില്ലാ മാസ്സ് മീഡിയ ഓഫീസർ ) സ്മിത പി (പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ ) ഗഫൂർ താനേരി (വയനാട് ഇനീഷിയേറ്റിവ് ഇൻ പാലിയേറ്റീവ് ), ഹസൈനാർ പി (പാലിയേറ്റിവ് വളന്റിയേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി വയനാട് ) എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.Author
Citizen Journalist

Fazna

No description...

You May Also Like