ഐഫോൺ 12 മിനി സ്മാർട്ട്ഫോൺ വൻ വിലക്കിഴിവിൽ
- Posted on January 24, 2022
- News
- By NAYANA VINEETH
- 120 Views
35,000 രൂപയിൽ താഴെ വില

ഐഫോൺ 12 മിനിക്ക് ഫ്ലിപ്പ്കാർട്ടിൽ വൻവിലക്കിഴിവ്. ഫ്ലിപ്പ്കാർട്ടിന്റെ വിലക്കിഴിവും എക്സ്ചേഞ്ച് ഓഫറുമെല്ലാം അടക്കം 35000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 12 മിനിയുടെ 64 ജിബി വേരിയന്റ് സ്വന്തമാക്കാം.
ഐഫോൺ 12 മിനിയുടെ 64 ജിബി വേരിയന്റിന് ഇപ്പോൾ 49999 രൂപയാണ് ഫ്ലിപ്പ്കാർട്ടിൽ വിലയ. ഈ ഡിവൈസിന്റെ യഥാർത്ഥ വില 59900 രൂപയാണ്. 9901 രൂപ കിഴിവാണ് ഫ്ലിപ്പ്കാർട്ട് ഈ സ്മാർട്ട്ഫോൺ വിൽപ്പന നടത്തുന്നത്. ഇത് മാത്രമല്ല ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കുന്ന ഓഫർ ഈ ഐഫോണിന് ഇനിയും വില കുറയ്ക്കാനായി ഓഫറുകളും ഡിസ്കൌണ്ട് കൂപ്പണുകളും നൽകുന്നുണ്ട്.
ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്. നിങ്ങളുടെ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ഐഫോൺ 12 മിനി വാങ്ങുന്നവർക്ക് പ്രത്യേക കിഴിവുകളും ലഭിക്കും.
ഐഫോൺ 12 മിനി വാങ്ങുമ്പോൾ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്ന ആളുകൾക്ക് 15850 രൂപ വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഈ എക്സ്ചേഞ്ച് ഓഫർ നിങ്ങളുടെ പ്രദേശത്ത് ലഭ്യമാണോ എന്ന കാര്യം ആദ്യം പരിശോധിക്കേണ്ടതുണ്ട്.
ഇതിനായി നിങ്ങളുടെ പിൻ നമ്പർ നൽകി പരിശോധിക്കാവുന്നതാണ്. എക്സ്ചേഞ്ച് ഓഫറിലൂടെയുള്ള വിലക്കിഴിവ് നിങ്ങൾ എക്സ്ചേഞ്ചായി നൽകുന്ന ഡിവൈസിന്റെ മോഡലും മറ്റ് ഫീച്ചറുകളുമെല്ലാം പരിശോധിച്ചായിരിക്കും നിർണയിക്കുന്നത്.
ഐഫോൺ 12 മിനിയുടെ 128 ജിബി സ്റ്റോറേജ് വേരിയന്റ് നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമല്ല. ഈ ഡിവൈസിന്റെ സ്റ്റോക്ക് എത്തുന്നതോടെ ഇതും ആകർഷകമായ ഓഫറുകളിൽ വിൽപ്പന നടത്തുമെന്നാണ് റിപ്പോർട്ടുകൾ. 256 ജിബി വേരിയന്റിനും ഇപ്പോൾ വിലക്കിഴിവ് ഉണ്ട്. ഈ ഡിവൈസ് ഇപ്പോൾ 13 ശതമാനം വിലക്കിഴിവിൽ 64999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഈ ഡിവൈസ് വാങ്ങുന്നവർക്കും എക്സ്ചേഞ്ച് ഓഫറിലൂടെ 15850 രൂപ ലാഭിക്കാൻ സാധിക്കും.