ഒറ്റ കൊത്തിൽ 100 മനുഷ്യരെ കൊല്ലും പാമ്പുകൾ....
- Posted on February 07, 2022
- Kauthukam
- By NAYANA VINEETH
- 352 Views
ഭയത്തെ അതിജീവിച്ച് പാമ്പിനെ പിടിക്കുന്നവരോട് സാധാരണ മനുഷ്യർക്ക് ആരാധന തോന്നുന്നത് സ്വാഭാവികമാണ്. അന്താരാഷ്ട്ര തലത്തിൽ മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തിലും ഇങ്ങനെ ധൈര്യമുള്ള മനുഷ്യർ ഉണ്ട്.
വിഷമേറിയതും വിഷമില്ലാത്തതുമായി ലോകത്ത് ഏകദേശം മൂവായിരത്തിലേറെ ഇനത്തിൽപ്പെട്ട പാമ്പുകളുണ്ട്. ഇതിൽ അറുന്നൂറോളം പാമ്പുകൾക്ക് വിഷമുണ്ട് . മൂർഖൻ, രാജവെമ്പാല, അണലി, ശംഖുവരയൻ തുടങ്ങിയ പാമ്പുകൾ ആണ് നമ്മുടെ നാട്ടിൽ കാണുന്ന പ്രധാന വിഷപ്പാമ്പുകൾ. ഈ പാമ്പുകളെ കൂടാതെ റാറ്റിൽ സ്‌നേക്, ബ്ലാക്ക് മാംബ തുടങ്ങിയ പാമ്പുകളും വിഷവാഹികളാണ് .
ഓസ്‌ട്രേലിയയിൽ മാത്രം കാണപ്പെടുന്ന ഇൻലാൻഡ് ടൈപാൻ എന്നറിയപ്പെടുന്ന ഒരുതരം വിഷപാമ്പാണ് ലോകത്തെ തന്നെ ഏറ്റവും വിഷ വാഹിയായ പാമ്പ്. ഒക്‌സിയുറനസ് മൈക്രോലെപിഡോടസ് എന്നതാണ് ഈ പാമ്പിന്റെ ശാസ്ത്രീയ നാമം. ഒറ്റക്കൊത്തിൽ പുറത്ത് വരുന്ന വിഷത്തിന് 100 മനുഷ്യരെ കൊല്ലാൻ ശേഷിയുണ്ടെന്നാണ് കണ്ടെത്തൽ..!