സിസ്റ്റർ : ലൂസി കുര്യൻ ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള - 100 പേരുടെ പട്ടികയിൽ പെട്ട മലയാളി.
- Posted on January 11, 2021
- News
- By Deepa Shaji Pulpally
- 917 Views
പോപ്പ് ഫ്രാൻസിസ്, ദലൈലാമ, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മക്സും അടങ്ങുന്ന 100 പേരുടെ പട്ടികയിലാണ് 12- ആം സ്ഥാനത്ത് ലൂസി കുര്യൻ തന്റെ കാരുണ്യ പ്രവർത്തികളുടെ ആകെ ഫലമായി എത്തിയിരിക്കുന്നത്.

പ്രമുഖ ഓസ്ട്രേലിയൻ പത്രമായ " ഊം " പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ പന്ത്രണ്ടാമത്തെ സ്ഥാനത്താണ് മലയാളിയായ സിസ്റ്റർ ലൂസി കുര്യൻ. അശണരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന " മാഹേർ "ഫൗണ്ടേഷൻ സ്ഥാപകയാണ് സിസ്റ്റർ ലൂസി കുര്യൻ. പോപ്പ് ഫ്രാൻസിസ്, ദലൈലാമ, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മക്സും അടങ്ങുന്ന 100 പേരുടെ പട്ടികയിലാണ് 12- ആം സ്ഥാനത്ത് ലൂസി കുര്യൻ തന്റെ കാരുണ്യ പ്രവർത്തികളുടെ ആകെ ഫലമായി എത്തിയിരിക്കുന്നത്.
1997-ൽ പൂനയിൽ സ്ഥാപിച്ച അശരണരുടെ "മാഹേർ" എന്ന സംഘടന ഓരോ രാജ്യത്തും 2000 പേർക്ക് വീതം സംരക്ഷണം നൽകുന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. "ഉം" മാസിക അഞ്ചാം തവണയാണ് ലോകത്തെ പ്രമുഖ വ്യക്തികളെ തിരഞ്ഞെടുക്കുന്നത്.
മറ്റുള്ള വർഷങ്ങളിൽ നിന്നും മാസിക തെരഞ്ഞെടുത്തിരിക്കുന്നത് 2020- പ്രതിസന്ധിഘട്ടത്തിൽ ലോകത്തെ സ്വാധീനിച്ച വ്യക്തികളെയാണ്.കോവിഡ് 19- വാക്സിൻ വികസിപ്പിച്ചെടുത്ത ഉഗിർ സാഹിൻ ഒന്നാം സ്ഥാനത്ത്. "മാഹേർ" സംഘടനയിലൂടെ തെരുവ് കുട്ടികളെ, കണ്ടെത്തി അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച്, അവരെ കരകയറ്റിയ ലൂസി കുര്യനാണ് ലോകത്തിലെ തന്നെ ചരിത്ര വനിതയെന്ന് മാസിക ചൂണ്ടിക്കാണിക്കുന്നു.
കോ വിഡ് കാലത്തെ പ്രവർത്തനങ്ങളാണ് സിസ്റ്ററെ ഈ പട്ടികയിലേക്ക് എത്തിച്ചത്. 25000 - അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകിയും, 21 - ഗ്രാമങ്ങൾ കണ്ടെത്തി അവിടെ മാസ്ക്, സാനിറ്റൈസർ അവരിലേക്ക് എത്തിക്കുകയുംചെയ്തു കോവിഡ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
കണ്ണൂർ കോളയാട് വാഴച്ചാലിൽ കുര്യൻ - മറിയക്കുട്ടി ദമ്പതികളുടെ മകളായി 1955 സെപ്റ്റംബർ 10 ന് ജനനം.1977-ൽ ഹോളിക്രോസ് സന്യാസി സമൂഹത്തിൽ അംഗമായി ചേർന്നു.1997-ൽ സിസ്റ്റർ.ലൂസി കുര്യൻ മാഹേർ സംഘടന സ്ഥാപിച്ചത് ജാതി മത വർണ വ്യത്യാസമില്ലാതെ എല്ലാവരിലും സേവനം എത്തിക്കുന്നതിനു വേണ്ടിയാണ്.ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ "നാരി ശക്തി" പുരസ്കാരം ലഭിച്ച വ്യക്തി കൂടിയാണ് സിസ്റ്റർ :ലൂസി കുര്യൻ.
സന്യാസത്തിന്റെ യഥാർത്ഥ ജീവിതാ ന്തസ്സും, അശരണർക്ക് തന്റെ ജീവിതം കൊണ്ട് പ്രകാശം ആവാൻ എങ്ങനെയെല്ലാം കഴിയുമെന്നും,ലോകത്തിനു മുമ്പിൽ കാട്ടിത്തന്ന സിസ്റ്റർ.ലൂസി കുര്യന് അഭിനന്ദനങ്ങൾ.
Kk രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു...