മിസ്റ്റർ ഇന്ത്യ മത്സരത്തിൽ സെലക്ഷൻ നേടി ജാസിർ തുർക്കി
- Posted on December 24, 2021
- News
- By Deepa Shaji Pulpally
- 468 Views
ദുബായിലെ പ്രശസ്ത ബോഡി ബിൽഡിങ് കോച്ച് ഷാജി ചിറയിലാണ് ജാസിറിന്റെ പരിശീലകൻ
ഇത്തവണ മിസ്റ്റർ ഇന്ത്യ മൽസരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് വയനാട്ടുകാരനായ ജാസിർ തുർക്കി മാറ്റുരക്കും. ഡിസംബർ 23 നു തൃശ്ശൂരിൽ നടന്ന സെലക്ഷൻ ട്രയൽസിൽ ആണ് 75 കെജി കാറ്റഗറിയിൽ ജാസിർ തുർക്കി സെലക്ഷൻ നേടിയത്. ഒരുപാട് വര്ഷങ്ങള്ക്കു ശേഷമാണ് മിസ്റ്റർ ഇന്ത്യ കോംപ്പെറ്റീഷനിൽ വയനാടിൽ നിന്ന് ഒരു പ്രതിനിധി പങ്കെടുക്കുന്നത്. വയനാട്ടുകാർക് അഭിമാനിക്കാവുന്ന നേട്ടമാണ് മുൻ മിസ്റ്റർ വയനാട് കൂടിയായ ജാസിർ കൈവരിച്ചിരിക്കുന്നത്.
കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തു പ്രവർത്തിക്കുന്ന ഫൈറ്റ് ക്ലബ് ജിമ്നാറ്റിയതിന്റെ മുഖ്യ പരിശീലകൻ കൂടിയാണ് ജാസിർ. ജനുവരി 6, 7, 8 തിയ്യതികളിൽ തെലങ്കാനയിൽ വെച്ച് നടക്കുന്ന മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുകയാണിപ്പോൾ ജാസിർ. ദുബായിലെ പ്രശസ്ത ബോഡി ബിൽഡിങ് കോച്ച് ഷാജി ചിറയിലാണ് ജാസിറിന്റെ പരിശീലകൻ.