കുടിലിൽ നിന്നും റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്ക് !

കഷ്ടപ്പാടിന്റെ യും, കഠിന അധ്വാനത്തി ൻ്റെയും ഫലമായി ഈ കുടിലിൽ നിന്നും റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസർ ലേക്ക് ഞാൻ എത്തിച്ചേർന്നു.

ജീവിതത്തിന്റെ പ്രതിസന്ധികളോട് പടവെട്ടിയാണ് ഐ.ഐ.എം രഞ്ജിത്ത് ആർ. പാണന്നൂർ റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്ക് നടന്നെത്തിയത് . ഹയർസെക്കൻഡറി പഠനം ഉപേക്ഷിക്കാൻ ഉറച്ച രഞ്ജിത്ത് ജീവിത സാഹചര്യങ്ങളോട്  പൊരുതി ഐഐഎം വരെ എത്തുകയായിരുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് അദ്ദേഹം  താമസിക്കുന്ന വീടിന്റെ ചിത്രവും അതോടൊപ്പമുള്ള കുറിപ്പുമാണ് . 

ഹയർസെക്കൻഡറി പഠനം കഴിഞ്ഞപ്പോൾ, തൊട്ടടുത്തുള്ള പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ സെക്യൂരിറ്റി ആയി നിന്നുകൊണ്ട് അദ്ദേഹം പഠനം തുടർന്നു. പിന്നീട് St. Pius College ഇൽ  കോളേജിൽ ചേർന്നു പഠനം ആരംഭിച്ചു. അവിടുത്തെ വേദിയിൽ നിന്നും സംസാരിക്കാൻ ആരംഭിച്ചു. തുടർന്ന് ഐ.ഐ.ടി മദ്രാസ് പഠനം. മലയാളം മാത്രം ശീലിച്ചു വന്ന രഞ്ജിത്തിന് PHD പകുതി വഴിക്ക് ഉപേക്ഷിക്കാൻ തീരുമാനമായി. ഈ സമയം ഗൈഡ് ഡോക്ടർ സുഭാഷ് ആ തീരുമാനം തെറ്റാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തി പോരാടാൻ കരുത്തുപകർന്നു. ഈ പിന്തുണ തോറ്റു എന്ന് തോന്നിയ നിമിഷമാണ്  രഞ്ജിത്തിന്റെ വിജയത്തിന് കൂടുതൽ കരുത്ത് പകർന്നത്. തുടർന്നുള്ള കഷ്ടപ്പാടിന്റെ യും, കഠിന അധ്വാനത്തി ൻ്റെയും ഫലമായി ഈ കുടിലിൽ നിന്നും റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസർ ലേക്ക് ഞാൻ എത്തിച്ചേർന്നു എന്ന് അദ്ദേഹം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നു.

പതിനെട്ട് വയസ് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്ന് സുപ്രീം കോടതി.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like