കലോത്സവ വേദിക്കരികിൽ വിമുക്തി ഗോൾ ചലഞ്ചുമായി വിമുക്തി മിഷൻ.
- Posted on January 04, 2023
- News
- By Goutham prakash
- 369 Views

കോഴിക്കോട് : ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് പുതുതലമുറയെ നയിക്കാൻ ഗോൾ ചലഞ്ചുമായി എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വർജ്ജന മിഷൻ. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായാണ് ചലഞ്ച്. സമൂതിരി സ്കൂൾ ഗ്രൗണ്ടിലെ കലോത്സവ വേദിക്ക് സമീപമാണ് വിമുക്തി മിഷന്റെ ഗോൾ ചലഞ്ച് പോസ്റ്റ് ഒരുക്കിയത്.
തുടർച്ചയായി മൂന്ന് ഗോൾ അടിക്കുന്നവർക്ക് സമ്മാനം ലഭിക്കും. 'എയിം ടു ലൈഫ് നോ ടു ഡ്രഗ്സ്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വകുപ്പുമായി ബന്ധപ്പെട്ട ലഘുലേഖകളും പുസ്തകങ്ങളും ഗോൾ അടിക്കാൻ വരുന്നവർക്കായി സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
വിമുക്തി മിഷന്റെ ഒരു സ്റ്റാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എക്സൈസ് വകുപ്പിലൂടെ ലഭിക്കുന്ന സേവനങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ, വിമുക്തിമിഷൻ പ്രവർത്തനങ്ങൾ, ലഹരിയുടെ ഭവിഷ്യത്തുകൾ എന്നിവയെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ചലഞ്ച് ഏറ്റെടുക്കാനും പ്രദർശനം കാണാനുമായി എത്തുന്നത്.