കുസാറ്റില്‍ സ്‌കോളര്‍ ഇന്‍ റെസിഡന്‍സ് പ്രോഗ്രാം ആരംഭിച്ചു
- Posted on November 16, 2023
- Localnews
- By Dency Dominic
- 32 Views

കൊച്ചി: കേരളത്തിലെ സര്‍വകലാശാലകളിലെ പഠന, ഗവേഷണ നിലവാരം ഉയര്‍ത്തുന്നതിന് കേരള ഹയര്‍ എഡ്യുക്കേഷന്‍സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ ബയേളജി വകുപ്പില്‍ സ്‌കോളര്‍ ഇന്‍ റെസിഡന്‍സ് (എറുടൈറ്റ്) പ്രോഗ്രാം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ എൻവിയോൺമെൻറൽ ജീനോമിക്‌സ് വിഭാഗം പ്രൊഫസറും പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫസര്‍ ഡോ. സയ്യദ് അന്‍വര്‍ ഹെഷം, കുസാറ്റിലെ വിവിധ വകുപ്പുകളില്‍ ക്ലാസ്സുകളും ചര്‍ച്ചകളും നടത്തി. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഈ പരിപാടിയുടെ ഭാഗമായി കേരള യൂണിവേഴ്‌സിറ്റിയിലും, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിലും, കുഫോസ് എന്നീ സര്‍വകലാശാലകളില്‍ ചര്‍ച്ചകളും ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിക്കും.
ഡി എന്‍ എ ചിപ്പുകള്‍ ഉപയോഗിച്ച് പ്രകൃതിയിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് ആധാരമായ ജീനുകളെ കണ്ടെത്തുക, എന്നതാണ് ഡോ. സയ്യദ് അന്‍വര്‍ ഹെഷമിന്റെ പ്രധാന ഗവേഷണ വിഷയം. ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിന് രുപതിലധികം ഗവേഷണ പ്രോജക്ടുകളിലും 125 ല്‍ അധികം ഗവേഷണ പ്രബന്ധങ്ങളും, വിവിധ പേറ്റന്റുകളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. നിലവില്‍ കുസാറ്റിലെ മറൈന്‍ ബയോളജി വിഭാഗവുമായി ചേര്‍ന്ന് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇദ്ദേഹം ഗവേഷണം നടന്നു. എറുടൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി, കൂടുതല്‍ ചര്‍ച്ചകളും മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നുള്ള കുസാറ്റിന്റെ സജീവമായ ഗവേഷണ സാധ്യതകളും, ജോയിന്റ് റിസര്‍ച്ച് പ്രോജെക്ട്കളും കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.