മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അനധികൃത ധനസഹായം കൈപ്പറ്റിയതായി വിജിലൻസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ്. അനര്‍ഹര്‍ക്ക് ധനസഹായം ലഭിച്ചതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശമലയാളികള്‍ക്കു മൂന്നു ലക്ഷം രൂപവരെ ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്റ് നല്‍കിയ 16 അപേക്ഷയില്‍ സഹായം അനുവദിച്ചു. കരള്‍ രോഗിക്ക് ഹൃദ്രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റില്‍ ചികിത്സാ സഹായം നല്‍കി. കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷയില്‍ 13 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയത് ഒരേ എല്ലുരോഗ വിദഗ്ധനാണ്. പുനലൂര്‍ താലൂക്കിലെ ഒരു ഡോക്ടര്‍ 1500 സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി. ദുരിതാശ്വാസ നിധിയിൽ നിന്ന് പോലും തട്ടിപ്പ് നടത്തുന്ന മ്ലേച്ഛന്മാരെ നിയമ വഴിയിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം .
പ്രത്യേക ലേഖകൻ